Top

ഒടുവില്‍ കിട്ടി; ക്രിസ്മസ് ബമ്പറിന്റെ 12 കോടി അടിച്ച ഭാഗ്യവാന്‍ തെങ്കാശി സ്വദേശി

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് തെങ്കാശി സ്വദേശി ശറഫുദ്ദീന്‍.

19 Jan 2021 2:05 AM GMT

ഒടുവില്‍ കിട്ടി;  ക്രിസ്മസ് ബമ്പറിന്റെ 12 കോടി അടിച്ച ഭാഗ്യവാന്‍ തെങ്കാശി സ്വദേശി
X

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് തെങ്കാശി സ്വദേശി ശറഫുദ്ദീന്‍. കൊല്ലം ആര്യങ്കാവില്‍ വിറ്റ് ഒന്നാം സമ്മാനം നേടിയ X G 358753 ടിക്കറ്റിന്റെ ഉടമയാണ് ഇദ്ദേഹം.

ലോട്ടറി ഏജന്റിന്റെ കമ്മീഷനും നുകുതിയും കഴിച്ചാല്‍ അവശേഷിക്കുന്ന 7.56 കോടി രൂപയാണ് ശറഫുദ്ദീന് ലഭിക്കുക.
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞിരുന്നത്.

300 രൂപയായിരുന്നു ക്രിസ്മസ് ന്യൂ ഇയര്‍ ബംബറിന്റെ വില. ആറു സീരീസിലായിട്ടാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG.


രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

Next Story