Top

ഐഡി കാര്‍ഡ് എടുക്കാതെ മഞ്ജു പോളിംഗ് ബൂത്തില്‍; വോട്ട് ചെയ്യാതെ മമ്മൂട്ടിയും ദുല്‍ഖറും; സിനിമാതാരങ്ങളുടെ വോട്ടിംഗ് വിശേഷങ്ങള്‍

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നടി മഞ്ജു വാര്യര്‍ പോളിംഗ് ബൂത്തിലെത്തിയത് ഐഡി കാര്‍ഡ് എടുക്കാതെ. തൃശൂര്‍ പുള്ള് എഎല്‍പി സ്‌കൂളിലായിരുന്നു മഞ്ജുവിന് വോട്ട്. രാവിലെ തന്നെ അമ്മയ്‌ക്കൊപ്പം എത്തി ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ഐഡി കാര്‍ഡ് എടുത്തില്ലെന്ന വിവരം കാര്യം മഞ്ജു ഓര്‍ത്തത്. തുടര്‍ന്ന് മടങ്ങിപ്പോയി കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു. അതേസമയം, നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇത്തവണ വോട്ട് ചെയ്തില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് മമ്മൂട്ടിക്ക് വോട്ട് […]

10 Dec 2020 6:51 AM GMT

ഐഡി കാര്‍ഡ് എടുക്കാതെ മഞ്ജു പോളിംഗ് ബൂത്തില്‍; വോട്ട് ചെയ്യാതെ മമ്മൂട്ടിയും ദുല്‍ഖറും; സിനിമാതാരങ്ങളുടെ വോട്ടിംഗ് വിശേഷങ്ങള്‍
X

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ നടി മഞ്ജു വാര്യര്‍ പോളിംഗ് ബൂത്തിലെത്തിയത് ഐഡി കാര്‍ഡ് എടുക്കാതെ. തൃശൂര്‍ പുള്ള് എഎല്‍പി സ്‌കൂളിലായിരുന്നു മഞ്ജുവിന് വോട്ട്. രാവിലെ തന്നെ അമ്മയ്‌ക്കൊപ്പം എത്തി ബൂത്തിലേക്ക് കയറാന്‍ ഒരുങ്ങുമ്പോഴാണ് ഐഡി കാര്‍ഡ് എടുത്തില്ലെന്ന വിവരം കാര്യം മഞ്ജു ഓര്‍ത്തത്. തുടര്‍ന്ന് മടങ്ങിപ്പോയി കാര്‍ഡ് എടുത്ത ശേഷം വോട്ട് ചെയ്യുകയായിരുന്നു.

അതേസമയം, നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇത്തവണ വോട്ട് ചെയ്തില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാലാണ് മമ്മൂട്ടിക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത്. പനമ്പിള്ളി നഗര്‍ സ്‌കൂളിലാണ് മമ്മൂട്ടി സാധാരണ വോട്ട് ചെയ്യാറുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതോടെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. പുതിയ വാര്‍ഡില്‍ പേര് ചേര്‍ത്തതുമില്ല. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് പട്ടികയില്‍ പേരില്ലെന്ന വിവരം മമ്മൂക്ക അറിഞ്ഞത്. ചെന്നൈയിലായതിനാല്‍ ദുല്‍ഖറും വോട്ട് ചെയ്തില്ല. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിനും പട്ടികയില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാനായില്ല.

യുവതാരം ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തോട് ആദരാവാണ് ഓരോ വോട്ടുമെന്ന് ടൊവിനോ അഭിപ്രായപ്പെട്ടു. കള സിനിമയുടെ ലൊക്കഷനില്‍ നിന്നാണ് ടൊവിനോ രാവിലെ വോട്ട് ചെയ്യാന്‍ എത്തിയത്. പിതാവ് തോമസും ഒപ്പം ഉണ്ടായിരുന്നു. ദില്ലിയിലെ കര്‍ഷക സമരത്തോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ടൊവിനോ മടങ്ങിയത്. നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഇടതുപക്ഷത്തിന് ഇത്തവണ അനുകൂല സാഹചര്യമാണുള്ളതെന്ന് ഇന്നസെന്റ് വോട്ട് രേഖപെടുത്തിയ ശേഷം പറഞ്ഞു. വിവാദങ്ങളൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അതെല്ലാം ജനങ്ങളെ വഴി തെറ്റിക്കാനുള്ള കാര്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംവിധായകന്‍ സത്യന്‍ അന്തിക്കാട് അന്തിക്കാട് ജിഎല്‍ പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

Next Story