Top

പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലക്ക് തന്നെ സാധ്യത; ഉപനേതാവായി പിടി തോമസ്; നിയമസഭാ കക്ഷിയില്‍ 12 പേരും ഐഗ്രൂപ്പ്

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ ഇന്ന് ആശയ വിനിമയം നടത്തും. രാവിലെ 11 ന് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാനിധ്യത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, വി വൈദ്യം ലിംഗം എന്നിവര്‍ രാവിലെ തലസ്ഥാനത്ത് എത്തും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവര്‍ ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തിയായിരിക്കും തീരുമാനം. ഇതിന് ശേഷം ഹൈക്കമാന്റാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുക. രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനാണ് സാധ്യത. ഉപനേതാവായി പിടി […]

17 May 2021 9:11 PM GMT

പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലക്ക് തന്നെ സാധ്യത; ഉപനേതാവായി പിടി തോമസ്; നിയമസഭാ കക്ഷിയില്‍ 12 പേരും ഐഗ്രൂപ്പ്
X

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഹൈക്കമാന്റ് പ്രതിനിധികള്‍ ഇന്ന് ആശയ വിനിമയം നടത്തും. രാവിലെ 11 ന് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാനിധ്യത്തില്‍ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, വി വൈദ്യം ലിംഗം എന്നിവര്‍ രാവിലെ തലസ്ഥാനത്ത് എത്തും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവര്‍ ഒറ്റക്കൊറ്റക്ക് ചര്‍ച്ച നടത്തിയായിരിക്കും തീരുമാനം. ഇതിന് ശേഷം ഹൈക്കമാന്റാണ് പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കുക.

രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനാണ് സാധ്യത. ഉപനേതാവായി പിടി തോമസിന്റെ പേരിനാണ് മുന്‍തൂക്കം. ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികളൊന്നും ഉയര്‍ന്നിട്ടില്ലാത്തതാണ് അദ്ദേഹത്തിന് തന്നെ സാധ്യതയേറുന്നത്. അതേസമയം പാര്‍ട്ടിയേയും മുന്നണിയേയും അധികാരത്തിലെത്തിക്കാന്‍ സാധിക്കാത്തത് രമേശ് ചെന്നിത്തലക്ക് മുന്നിലുള്ള വെല്ലുവിളിയാണ്. ഒപ്പം രമേശ് ചെന്നിത്തലയുടെ പേര് ദേശീയ രാഷ്ട്രീയത്തിലേക്ക് പരിഗണിക്കുന്നുണ്ടെങ്കില്‍ താന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ തുടരുമെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്.

രമേശ് ചെന്നിത്തലക്ക് പകരക്കാരനെ പരിഗണിക്കുകയാണെങ്കില്‍ സാധ്യത പട്ടികയില്‍ ആദ്യം ഉള്ളത് വിഡി സതീശന്റെ പേരാണ്. ഗ്രൂപ്പുകള്‍ക്കതീതമായി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കണമെന്ന ആവശ്യത്തിലാണ് അണികളും പ്രവര്‍ത്തകരും. അക്കാര്യം പല വഴിയില്‍ പുറത്ത് വന്നിട്ടുണ്ട്. സതീശന് ഒപ്പം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പേരും പലഭാഗത്ത് നിന്നും ഉയരുന്നുണ്ട്. എന്നാല്‍ തിരുവഞ്ചൂരിന് നിയമസഭാ കക്ഷിയില്‍ കാര്യമായ പിന്തുണയില്ല. 21 അംഗങ്ങളുള്ള കോണ്‍ഗ്രസിന് നിയമസഭാ കക്ഷിയില്‍ 12 അംഗങ്ങള്‍ ഐ പക്ഷക്കാരാണ്.

Next Story