Top

വിദ്യാഭ്യാസ മന്ത്രിയായി വി ശിവന്‍കുട്ടി; ഉന്നത വിദ്യാഭ്യാസം ആര്‍ ബിന്ദു

വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തേക്കാമെന്നായിരുന്നു സൂചന. എന്നാല്‍ വിദ്യാഭ്യസ വകുപ്പ് വി ശിവന്‍കുട്ടി കൈകാര്യം ചെയ്യും. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടരും. ആര്‍ ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി. തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ നേമത്തെ ബിജെപി അക്കൗണ്ടിനെക്കുറിച്ച് പിണറായി വിജയന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കുമെന്നായിരുന്നു ക്യാപ്റ്റന്റെ പ്രഖ്യാപനം. ദൗത്യമേറ്റടുത്ത് കളത്തിലിറങ്ങിയ നേതാവാണ് വി. ശിവന്‍കുട്ടി. […]

19 May 2021 2:05 AM GMT

വിദ്യാഭ്യാസ മന്ത്രിയായി വി ശിവന്‍കുട്ടി; ഉന്നത വിദ്യാഭ്യാസം ആര്‍ ബിന്ദു
X

വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തു. ദേവസ്വം മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തേക്കാമെന്നായിരുന്നു സൂചന. എന്നാല്‍ വിദ്യാഭ്യസ വകുപ്പ് വി ശിവന്‍കുട്ടി കൈകാര്യം ചെയ്യും. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടരും. ആര്‍ ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.

തെരഞ്ഞെടുപ്പ് ഗോഥയിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് തന്നെ നേമത്തെ ബിജെപി അക്കൗണ്ടിനെക്കുറിച്ച് പിണറായി വിജയന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ബിജെപി തുറന്ന അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കുമെന്നായിരുന്നു ക്യാപ്റ്റന്റെ പ്രഖ്യാപനം. ദൗത്യമേറ്റടുത്ത് കളത്തിലിറങ്ങിയ നേതാവാണ് വി. ശിവന്‍കുട്ടി.

എസ്എഫ്ഐ മുതലുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശിവന്‍കുട്ടി സിഐടിയു സംസ്ഥാന സെക്രട്ടറി, ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം നഗരസഭാ മേയര്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു. 2006ല്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്നും ആദ്യമായി നിയമസഭയിലെത്തുന്നത്. 2016ലെ തോല്‍വിക്ക് രാഷ്ട്രീയ ജീവിതത്തിന് ഏല്‍പ്പിച്ച കളങ്കം കൂടി മാറ്റിയെടുക്കുന്നതാണ് ഇത്തവണത്തെ വിജയം. മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പ് തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് സൂചന.

ക്യാപ്റ്റന്റെ വെല്ലുവിളി പൂര്‍ത്തീകരിച്ച തൃപ്തിയോടെയാണ് ശിവന്‍കുട്ടി വിജയം ആഘോഷിച്ചത്. നേമത്തെ വിജയം സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ സ്വാധീനമാണുണ്ടാക്കിയത്. ശിവന്‍ കുട്ടി മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ ബിജെപിയെ തറപറ്റിച്ചതിന് പാര്‍ട്ടി നല്‍കുന്ന അംഗീകാരം കൂടിയായി മാറുമെന്ന് തീര്‍ച്ച.

പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐഎമ്മിന്റെ മന്ത്രിസഭാ അംഗങ്ങളുടെ പട്ടിക. വീണ ജോര്‍ജിനെ ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തു. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎല്‍എയായ വീണ ജോര്‍ജിനെ പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്.

തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍.

വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. എംവി ഗോവിന്ദന്‍ മാസ്റ്ററെ വ്യവസായ വകുപ്പിലേക്ക് പരിഗണിക്കും എന്നായിരുന്നു സൂചന. ഇ പി ജയരാജന്‍ കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. ഉന്നത വിദ്യഭ്യാസ മന്ത്രിയായി ആ ബിന്ദുവും തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററേയും തെരഞ്ഞെടുത്തു.

വിഎന്‍ വാസവന്‍ എക്സൈസ് വകുപ്പ് കൈകാര്യം ചെയ്യും. എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് സിപിഐഎം ഏറ്റെടുത്തു. ഇതോടെ എകെ ശശീന്ദ്രന് മറ്റൊരു വകുപ്പ് നല്‍കും. ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു. ഐ എന്‍ എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യും.

കേരള കോണ്‍ഗ്രസിന്റെ മന്ത്രി റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പ് നല്‍കി. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയാണ് റോഷി അഗസ്റ്റിന്‍. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടര്‍ന്നേക്കും. ഫിഷറീസ് സാംസ്‌ക്കാരികം സജി ചെറിയാന്‍ കൈകാര്യം ചെയ്യും.

Next Story