ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ ചുമതലയേറ്റു
ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മന്ത്രിക്ക് ഇ-റേഷൻകാർഡ് നൽകി സ്വീകരിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത. വി. കുമാർ, സപ്ലൈകോ സി.എം.ഡി. അലി അസ്ഗർ പാഷ, ജനറൽ മാനേജർ രാഹുൽ. ആർ എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് സാഹചര്യത്തിൽ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സംസ്ഥാനത്തെ അനാഥാലയങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, സാമൂഹ്യനീതി വകുപ്പിന്റെ […]
21 May 2021 11:10 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജി.ആർ. അനിൽ സെക്രട്ടേറിയറ്റ് സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ മന്ത്രിക്ക് ഇ-റേഷൻകാർഡ് നൽകി സ്വീകരിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത. വി. കുമാർ, സപ്ലൈകോ സി.എം.ഡി. അലി അസ്ഗർ പാഷ, ജനറൽ മാനേജർ രാഹുൽ. ആർ എന്നിവർ സന്നിഹിതരായിരുന്നു.
കോവിഡ് സാഹചര്യത്തിൽ വകുപ്പ് സ്വീകരിക്കേണ്ട അടിയന്തിര നടപടികൾ മന്ത്രി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സംസ്ഥാനത്തെ അനാഥാലയങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജൂവനൈൽ ഹോമുകൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ സൗജന്യ ഭക്ഷ്യ കിറ്റുകൾ നൽകുന്നത് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.