‘ശൈലജക്കായുള്ള പ്രചാരണം ശ്രദ്ധയില്‍പെട്ടിട്ടില്ല, പാര്‍ട്ടി തീരുമാനം മാറില്ല’: എ വിജയരാഘവന്
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കൊണ്ടുള്ള പാര്‍ട്ടി തീരുമാനം മാറില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ ഇന്നലെ വിശദീകരിച്ചതാണ്. അവിടെ നിന്ന് കൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് മുന്‍ഗണന കൊടുക്കേണ്ടതുണ്ട്. ആ നിലയില്‍ പാര്‍ട്ടി കൃത്യമായി ആലോചിച്ചിട്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതന്നും വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. ശൈലജക്ക് വേണ്ടിയുള്ള പ്രചാരണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെകെ ശൈലജയെ […]

രണ്ടാം പിണറായി മന്ത്രിസഭയില്‍ കെകെ ശൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കി കൊണ്ടുള്ള പാര്‍ട്ടി തീരുമാനം മാറില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ ഇന്നലെ വിശദീകരിച്ചതാണ്. അവിടെ നിന്ന് കൊണ്ട് മാത്രമെ ഇപ്പോള്‍ സംസാരിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തിന്റെ താല്പര്യങ്ങള്ക്ക് മുന്‍ഗണന കൊടുക്കേണ്ടതുണ്ട്. ആ നിലയില്‍ പാര്‍ട്ടി കൃത്യമായി ആലോചിച്ചിട്ടാണ് ഇത്തരമൊരു തീരുമാനം എടുത്തിട്ടുള്ളതന്നും വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. ശൈലജക്ക് വേണ്ടിയുള്ള പ്രചാരണം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കെകെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
ശൈലജയെ മാറ്റിയതില്‍ പല കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. ഇത് അടുത്ത സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിലയിരുത്തും. വിഷയം യോഗത്തില്‍ ഉന്നയിക്കാന്‍ ചില നേതാക്കള്‍ തീരുമാനിച്ചു. പുതുമുഖങ്ങളുടെ മന്ത്രി സഭ എന്ന തീരുമാനമുണ്ടായിരുന്നെങ്കിലും പിണറായി വിജയനോടൊപ്പം കെകെ ശൈലജയെയും നിലനിര്‍ത്തുമെന്നാണ് കേന്ദ്ര നേതാക്കള്‍ കരുതിയിരുന്നത്. കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോ യോഗവും ജൂണ്‍ മാസത്തില്‍ ചേരാനാണ് സാധ്യത.
കെകെ ശൈലജയെ മാറ്റിയ സംസ്ഥാന കമ്മിറ്റി തീരുമാനത്തോട് സീതാറം യെച്ചൂരിയും ബൃന്ദ കാരാട്ടുമുള്പ്പെടെയുള്ളവര്ക്ക് അതൃപ്തിയുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നിരുന്നു. അതേസമയം ഇവര്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.
കോടിയേരി ബാലകൃഷ്ണനാണ് പുതുമുഖ പട്ടിക മുന്നോട്ടുവെച്ചത്. ശൈലജയ്ക്ക് മാത്രമായി ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളെക്കാള്‍ വലിയ ജനപിന്തുണയാണ് സമീപകാലത്ത് ആരോഗ്യമന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് ലഭിച്ചത്. കേരളത്തിലെ ഒരു ആരോഗ്യമന്ത്രിക്ക് ഇത്രയധികം അന്താരാഷ്ട്ര പിന്തുണയും ഇതാദ്യമായിട്ടാണ് ലഭിക്കുന്നത്.