Top

എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് ആന്റണി രാജുവിലേക്ക്; ശശീന്ദ്രന് വനം വകുപ്പ്

എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് നല്‍കി. രണ്ടര വര്‍ഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എന്‍സിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയാവും. വീണ ജോര്‍ജിനെയാണ് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎല്‍എയായ വീണ ജോര്‍ജിനെ പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്. പൊതുമരാമത്ത് വകുപ്പ്/ […]

19 May 2021 2:21 AM GMT

എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് ആന്റണി രാജുവിലേക്ക്; ശശീന്ദ്രന് വനം വകുപ്പ്
X

എന്‍സിപിയില്‍ നിന്നും ഗതാഗത വകുപ്പ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിന് നല്‍കി. രണ്ടര വര്‍ഷത്തിന് ശേഷം വകുപ്പ് കെബി ഗണേഷ് കുമാറിന് കൈമാറും. നേരത്തെ എന്‍സിപിയുടെ എകെ ശശീന്ദ്രനായിരുന്നു ഗതാഗത വകുപ്പ്. പകരം എകെ ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയാവും.

വീണ ജോര്‍ജിനെയാണ് ആരോഗ്യമന്ത്രിയായി തെരഞ്ഞെടുത്തത്. കെകെ ശൈലജയെ മന്ത്രിസഭയിലേക്ക് തിരിച്ചെടുക്കണമെന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ശക്തമാവുന്നതിനിടെയാണ് രണ്ടാം തവണയും എംഎല്‍എയായ വീണ ജോര്‍ജിനെ പരിഗണിച്ചത്. ആറന്മുളയില്‍ നിന്നുള്ള എംഎല്‍എയാണ് വീണ ജോര്‍ജ്.

പൊതുമരാമത്ത് വകുപ്പ്/ ടൂറിസം വകുപ്പ് മന്ത്രിയായി മുഹമ്മദ് റിയാസിനെ തെരഞ്ഞെടുത്തു. വ്യവസായ മന്ത്രിയായി പി രാജീവിനെ തെരഞ്ഞെടുത്തു. ഇ പി ജയരാജന്‍ കൈകാര്യ ചെയ്ത വകുപ്പ് പി രാജീവ് കൈകാര്യം ചെയ്യും. തദ്ദേശ വകുപ്പ് മന്ത്രിയായി എംവി ഗോവിന്ദന്‍ മാസ്റ്ററേയും തെരഞ്ഞെടുത്തു.

തോമസ് ഐസകിന് ശേഷം കേരളത്തിന്റെ ധനകാര്യമന്ത്രിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമാണ് കെഎന്‍ ബാലഗോപാല്‍.

ജെഡിഎസ് നേതാവ് കെ കൃഷ്ണന്‍കുട്ടിയെ വൈദ്യുതി വകുപ്പ് മന്ത്രിയായി തെരഞ്ഞെടുത്തു.

ഐഎന്‍എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുറമുഖം, പുരാവസ്തു വകുപ്പുകള്‍ കൈകാര്യം ചെയ്യും.

വിദ്യഭ്യാസ വകുപ്പ് മന്ത്രിയായി വി ശിവന്‍കുട്ടിയെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടരും. ആര്‍ ബിന്ദുവാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി.

വിഎന്‍ വാസവന്‍ എക്സൈസ് വകുപ്പ്/സഹകരണം കൈകാര്യം ചെയ്യും.

കേരള കോണ്‍ഗ്രസിന്റെ മന്ത്രി റോഷി അഗസ്റ്റിന്‍ ജലവിഭവ വകുപ്പ് നല്‍കി. ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയാണ് റോഷി അഗസ്റ്റിന്‍. വിദ്യാഭ്യാസം ,ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ രണ്ടായി തുടര്‍ന്നേക്കും. ഫിഷറീസ് സാംസ്‌ക്കാരികം സജി ചെറിയാന്‍ കൈകാര്യം ചെയ്യും.

Next Story