21 അംഗ മന്ത്രിസഭ; സിപിഐഎം-12, സിപിഐ-4; വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കും
എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികള്‍ക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായി. 21 അംഗങ്ങളുള്ള മന്ത്രിസഭയില്‍ സിപിഐഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്ലാവിഭാഗത്തിന്റേയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. സിപിഐഎമ്മിനാണ് സ്പീക്കര്‍ സ്ഥാനം. ഡെപൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്ക് നല്കി. ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ […]

എല്‍ഡിഎഫ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ പാര്‍ട്ടികള്‍ക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനമായി. 21 അംഗങ്ങളുള്ള മന്ത്രിസഭയില്‍ സിപിഐഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്ലാവിഭാഗത്തിന്റേയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു.
സിപിഐഎമ്മിനാണ് സ്പീക്കര്‍ സ്ഥാനം. ഡെപൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്ക് നല്കി. ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്.
കെബി ഗണേഷ് കുമാറും രാമചന്ദ്രന് കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും.
കെകെ ശൈലജ ഒഴികെ സിപിഐഎമ്മിലെ 10 മന്ത്രിമാരും പുതുമുഖങ്ങളാണ്. ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസ്, എം വി ഗോവിന്ദന് മാസ്റ്റര്‍, കെ രാധാകൃഷ്ണന്, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍ ,പി രാജീവ് ,എം ബി രാജേഷ്, വി എന്‍ വാസവന്, പി നന്ദകുമാര്‍ സജി ചെറിയാന് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.