Top

കെ രാജന് റവന്യൂ; ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും; സിപിഐ മന്ത്രിമാരുടെ വകുപ്പ് സാധ്യത

രണ്ടാം ഇടതു സര്‍ക്കാരില്‍ പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐയും മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചത്. പി പ്രസാദും കെ രാജനും ജെ ചിഞ്ചുറാണിയും ജിആര്‍ അനിലുമാണ് നിയുക്ത മന്ത്രിമാര്‍. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലും ഏകദേശ ധാരണയായി. ഇവരില്‍ കെ രാജന് റവന്യൂവും പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കുമെന്നാണ് സൂചന. ജി ആര്‍ അനിലിന് ഭക്ഷ്യ, പൊതുവിതരണവും ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും. വനം വകുപ്പിന് പകരം സി പി എം മറ്റൊരു വകുപ്പ് നല്‍കിയാല്‍ അത് ചിഞ്ചുറാണിയ്ക്ക് ലഭിക്കും. […]

18 May 2021 11:19 PM GMT

കെ രാജന് റവന്യൂ; ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും; സിപിഐ മന്ത്രിമാരുടെ വകുപ്പ് സാധ്യത
X

രണ്ടാം ഇടതു സര്‍ക്കാരില്‍ പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തിയാണ് സിപിഐയും മന്ത്രിസഭാ അംഗങ്ങളെ പ്രഖ്യാപിച്ചത്. പി പ്രസാദും കെ രാജനും ജെ ചിഞ്ചുറാണിയും ജിആര്‍ അനിലുമാണ് നിയുക്ത മന്ത്രിമാര്‍. സിപിഐ മന്ത്രിമാരുടെ വകുപ്പുകളിലും ഏകദേശ ധാരണയായി.

ഇവരില്‍ കെ രാജന് റവന്യൂവും പ്രസാദിന് കൃഷി വകുപ്പും ലഭിച്ചേക്കുമെന്നാണ് സൂചന. ജി ആര്‍ അനിലിന് ഭക്ഷ്യ, പൊതുവിതരണവും ചിഞ്ചുറാണിക്ക് മൃഗസംരക്ഷണവും ക്ഷീരവികസനവും ലഭിക്കും. വനം വകുപ്പിന് പകരം സി പി എം മറ്റൊരു വകുപ്പ് നല്‍കിയാല്‍ അത് ചിഞ്ചുറാണിയ്ക്ക് ലഭിക്കും. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകുമെന്ന് ഉറപ്പാണ്.പാര്‍ട്ടി എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ച പേരുകള്‍ അതുപോലെ സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

മുന്‍മന്ത്രി ഇ.ചന്ദ്രശേഖരനാണ് സിപിഐ നിയമസഭാ കക്ഷി നേതാവ്. തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച കെ.രാജന്‍ മന്ത്രിയും ഡെപ്യൂട്ടി ലീഡറുമാണ്. പരിസ്ഥിതി രംഗത്ത് സജീവമായ ഇടപെടല്‍ നടത്തുന്ന പ്രസാദ് മന്ത്രിസഭയിലേക്ക് വരുന്നത് കാനം രാജേന്ദ്രന്റെ വിശ്വസ്തനായാണ്.ചടയമംഗത്ത് ഏറെ വിവമാദമായിരുന്നു ചിഞ്ചുറാണിയുടെ സ്ഥാനാര്‍ഥിത്വമെങ്കിലും മന്ത്രിസ്ഥാനത്തേക്ക് എതിര്‍ ശബ്ദമുയര്‍ന്നില്ല. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കുന്നതിനെ വിമര്‍ശിച്ച ബിനോയ് വിശ്വത്തെ സിപിഐ എക്‌സിക്യൂട്ടീവില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം ശാസിച്ചു.

Next Story