Top

22-ാം സഭാ സമ്മേളനം നാളെ മുതല്‍; സ്പീക്കറെ നീക്കണമെന്ന നോട്ടീസില്‍ നടപടിയെന്ന് ശ്രീരാമകൃഷ്ണന്‍

പതിനാലാമത് കേരള നിയമസഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കുക. 12, 13, 14 തിയ്യതികളില്‍ ഗവര്‍ണരുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 15 ാം തിയ്യതി ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. 18,19,20 ബജറ്റിന്‍ മേലുള്ള ചര്‍ച്ച. 21 ന് നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. 28 ന് സമ്മേളനം അവസാനിക്കും. നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന്‍ മേലുള്ള നോട്ടീസിന്റെ […]

7 Jan 2021 12:53 AM GMT

22-ാം സഭാ സമ്മേളനം നാളെ മുതല്‍; സ്പീക്കറെ നീക്കണമെന്ന നോട്ടീസില്‍ നടപടിയെന്ന് ശ്രീരാമകൃഷ്ണന്‍
X

പതിനാലാമത് കേരള നിയമസഭയുടെ 22 ാം സമ്മേളനം നാളെ തുടങ്ങും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കുക. 12, 13, 14 തിയ്യതികളില്‍ ഗവര്‍ണരുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 15 ാം തിയ്യതി ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. 18,19,20 ബജറ്റിന്‍ മേലുള്ള ചര്‍ച്ച. 21 ന് നാലുമാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കും. 28 ന് സമ്മേളനം അവസാനിക്കും.

നിയമസഭാ സ്പീക്കറെ തല്‍സ്ഥാനത്ത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയത്തിന്‍ മേലുള്ള നോട്ടീസിന്റെ മുകളിലും നടപടി സ്വീകരിക്കും. സഭക്ക് അകത്തും പുറത്തും ഹോസ്റ്റലിലും വൈഫൈ സംവിധാനം ഈ നിയമസഭാ സമ്മേളനത്തിന് പിന്നാലെ ഏര്‍പ്പെടുത്തും.

സ്പീക്കറുടെ പിഎ അയ്യപ്പന് ലഭിച്ച കസ്റ്റംസ് നോട്ടീസില്‍ അന്വേഷണത്തെ തടസപ്പെടുത്തുകയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. തനിക്കെതിരെ പല വാര്‍ത്തകള്‍ വരുന്നുണ്ട്. 40 വര്‍ഷമായി പൊതു രംഗത്തുള്ളയാളാണ് താന്‍. ഒരു രൂപയുടെ അഴിമതി നടന്നുവെന്ന് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തും. തനിക്ക് യാതൊരു ഭയവുമില്ല. വിവാദങ്ങളില്‍ കൂടുതല്‍ പറയാനില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

Next Story