
ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് ഉദ്ധരിച്ച കവിത എഴുതിയത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അരുന്ധതി ജയകുമാറാണ്. കണ്ണൂര്‍ കൂത്ത്പറമ്പ് സ്വദേശിനിയും മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്ക്കൂള് വിദ്യാര്‍ഥിനിയുമാണ് അരുന്ധതി. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച പ്രഖ്യാപനങ്ങള്ക്കിടെയായിരുന്നു അദ്ദേഹം കവിത ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചത്.
എത്ര അലക്കിയാലും വെളുക്കാത്ത പഴന്തുണി പോലെ..
അരുന്ധതി ജയകുമാര്‍ ( തൊഴില്‍ രഹിത എന്ന കവിതയില്‍ നിന്ന്)
നിറം വരാത്ത ക്ലാവ് പിടിച്ച പഴയ ഓട്ടുപാത്രം പോലെ.. അവളുടെ ജീവിതം…
അരുന്ധതിയുടെ തൊഴില്‍രഹിത അഥവാ ഹൗസ് വൈഫ് എന്ന കവിതയാണ് ധനമന്ത്രി ചൊല്ലിയത്. രാവിലെ തന്റെ പ്രധാന അധ്യാപകന് സി പി സുധീന്ദ്രന്‍ വിളിച്ചപ്പോഴാണ് മന്ത്രി തന്റെ കവിത ചൊല്ലിയ വിവരം അരുന്ധതി അറിയുന്നത്.
ധനമന്ത്രി തന്റെ കവിത ചൊല്ലിയത് സന്തോഷവും അതിലേറെ അഭിമാനമുണ്ടെന്നും അരുന്ധതി പറഞ്ഞു. അക്ഷരമുറ്റം എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നിന്നാണ് മന്ത്രി കവിതയെടുത്തത്. അരുന്ധതിക്കുള്ള ഉപഹാരം പ്രിന്‍സിപ്പല്‍ എ കെ പ്രേമദാസനും, പ്രധാന അധ്യപകന് സി പി സുധീന്ദ്രനും ചേര്‍ന്ന് കൈമാറി. പെരിങ്ങോം ഗവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ പി പി ജയകുമാറിന്റെയും, ഇരിട്ടി മഹാത്മ ഗാന്ധി കോളേജ് പ്രൊഫസര്‍ ഡോ ഷീജ നരോത്തിന്റെയും മകളാണ് അരുന്ധതി.
- TAGS:
- Budget 2021
- kerala budget