Top

ക്ഷേമപെന്‍ഷന്‍ 1600 ലേക്ക് ഉയര്‍ത്തി; തൊഴില്‍ വാഗ്ദാനത്തോടെ ബജറ്റിന് തുടക്കം

ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ 1600 ആയി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിപരിക്കുന്നത്.

14 Jan 2021 10:23 PM GMT

ക്ഷേമപെന്‍ഷന്‍ 1600 ലേക്ക് ഉയര്‍ത്തി; തൊഴില്‍ വാഗ്ദാനത്തോടെ ബജറ്റിന് തുടക്കം
X

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് പിണറായി സര്‍ക്കാറിന്റെ ബജറ്റ്. ഏപ്രില്‍ മുതല്‍ ക്ഷേമപെന്‍ഷന്‍ 1600 ആയി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ക്ഷേമപെന്‍ഷനില്‍ 100 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിപരിക്കുന്നത്.

എട്ട് ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമേഖലയില്‍ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ ബദല്‍ ലോകം ഏറ്റെടുത്തെന്ന് ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൊവിഡാനന്തര കാലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ ബജറ്റിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്നും നമ്മുടെ കൊവിഡ് പ്രതിരോധം മൂലം മരണ നിരക്ക് കുറയ്ക്കാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബജറ്റിനിടയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളേയും ഐസക്ക് വിമര്‍ശിച്ചു. കര്‍ഷകരുടെത് ഐതിഹാസിക സമരമാണെന്ന് പറഞ്ഞ അദ്ദേഹം പാര്‍മെന്റിലെ ഭൂരിപക്ഷത്തിലൂടെ ഉണ്ടായത് കര്‍ഷക വിരുദ്ധ നീക്കമെന്നും ആരോപിച്ചു.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണ വില ഉയര്‍ത്തി. നെല്ലിന്റെ സംഭരണ വില 28, നാളികേരം 27 ല്‍ നിന്ന് 32 ആക്കി. റബ്ബറിന്റെ തറവില 170 ആയുമാണ് ഉയര്‍ത്തിയിരിക്കുന്നത്‌. മാത്രമല്ല 15 ലക്ഷം കുടുംബങ്ങളെ ചുവപ്പ് കാര്‍ഡ് ലിസ്റ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ധമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിയുടെ കവിത ചൊല്ലികൊണ്ട്. ഏഴാംക്ലാസുകാരി സ്നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്.

‘നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും. നാം കൊറോണക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും.’ എന്നായിരുന്നു തോമസ് ഐസകിന്റെ കവിതയിലെ വരികള്‍.

Next Story