Top

8900 കോടിയിലെ ആശയക്കുഴപ്പം; ജനങ്ങളുടെ കയ്യിലേക്ക് നേരിട്ടെത്തിക്കുമെന്നല്ല പറഞ്ഞതെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിലെ 8900 കോടി പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 8900 കോടി ജനങ്ങളുടെ കൈയ്യിലേക്ക് നേരിട്ടെത്തുമെന്നല്ല പറഞ്ഞതെന്നും വിപണിയിലേക്ക് പണമെത്തിക്കാനുള്ള പാക്കേജാണ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി. ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കുള്ള 1100 കോടിയുടെ സഹായം അടങ്ങുന്നതാണ് ഈ 8900 കോടി പാക്കേജെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കടമെടുപ്പ് ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് കാപട്യമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം നിഷേധിച്ച ധനമന്ത്രി ബജറ്റ് […]

4 Jun 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

8900 കോടിയിലെ ആശയക്കുഴപ്പം; ജനങ്ങളുടെ കയ്യിലേക്ക് നേരിട്ടെത്തിക്കുമെന്നല്ല പറഞ്ഞതെന്ന് ധനമന്ത്രി
X

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിലെ 8900 കോടി പ്രഖ്യാപനത്തില്‍ വിശദീകരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 8900 കോടി ജനങ്ങളുടെ കൈയ്യിലേക്ക് നേരിട്ടെത്തുമെന്നല്ല പറഞ്ഞതെന്നും വിപണിയിലേക്ക് പണമെത്തിക്കാനുള്ള പാക്കേജാണ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ക്ഷേമനിധി അംഗങ്ങളല്ലാത്തവര്‍ക്കുള്ള 1100 കോടിയുടെ സഹായം അടങ്ങുന്നതാണ് ഈ 8900 കോടി പാക്കേജെന്നും കെ എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. കടമെടുപ്പ് ഉള്‍പ്പടെയുള്ള എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് കാപട്യമാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം നിഷേധിച്ച ധനമന്ത്രി ബജറ്റ് നിര്‍ദേശം നടപ്പിലായെങ്കില്‍ മാത്രമാണ് കാപട്യമെന്ന പറയാനാകുകയെന്നും പറഞ്ഞു.

ബജറ്റ് പ്രസംഗത്തില്‍ 8900 കോടി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അത് തിരുത്തിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റ ആദ്യബജറ്റ് പ്രത്യാശ നല്‍കുന്നതല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. ‘സംസ്ഥാനത്തിന്റെ പൊതു ധനസ്ഥിതിയെ കുറിച്ച് ഒരു വ്യക്തതയും നല്‍കാതെയുള്ള ബജറ്റാണിത്. കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.’ കടമെടുത്ത് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന കടത്തില്‍ മുങ്ങിയ ഒരു സര്‍ക്കാരിന്റെ ബജറ്റാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

‘പരമ്പരഗാത – അസംഘടിത തൊഴില്‍ മേഖലയ്ക്കും കാര്‍ഷികതോട്ടം മേഖയ്ക്കും ഉണര്‍വ് പകരുന്ന കാര്യമായ ഒന്നും തന്നെ ബജറ്റിലില്ല. യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.’ സര്‍ക്കാരിന്റെ കയ്യില്‍ വരുമാനമില്ലാത്ത അവസ്ഥയില്‍ സാധാരണക്കാരന് എങ്ങനെ വരുമാനം എത്തിക്കുമെന്ന ദിശാബോധം നല്‍കാന്‍ പോലും ബജറ്റിന് കഴിയുന്നില്ലെന്നത് നിരാശാജനകമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബജറ്റ് നിരാശജനകമാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും അഭിപ്രായപ്പെട്ടു. ‘കാലഘട്ടം ആവശ്യപ്പെടുന്ന ഒരു ഉത്തേജന പാക്കേജോ പദ്ധതികളോ ബജറ്റില്‍ ഇല്ല. കാര്‍ഷിക മേഖലയെ സംബന്ധിച്ച് പരാമര്‍ശം ഉണ്ടെങ്കിലും വേണ്ട തുക വകയിരുത്തിയിട്ടില്ല. ആനയെ വാങ്ങാന്‍ 150 രൂപ വകയിരുത്തിയ പോലെയാണ് കാര്‍ഷിക മേഖലയിലെ പ്രഖ്യാപനങ്ങളും വകയിരുത്തലും പരിശോധിച്ചു നോക്കുമ്പോള്‍ കാണുന്നത്.’ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സമൂഹത്തിന്റെയും സമ്പദ്ഘടനയുടെയും ചാലകശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന യുവാക്കളെ പാടെ അവഗണിച്ച ബജറ്റ് ആണിതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Also Read: 5 ജി: ജൂഹി ചൗളയുടെ ഹര്‍ജി തള്ളി, 20 ലക്ഷം പിഴ; പ്രശസ്തി ലക്ഷ്യമിട്ടെന്ന് കോടതി

Next Story