18 വയസ് വരെ രണ്ടായിരം രൂപ, വിദ്യഭ്യാസ ചെലവ്; കൊവിഡില്‍ മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് അഞ്ച് കോടി രൂപ
കൊവിഡ് മഹാമാരി മൂലം മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. 3 ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ രണ്ടായിരം രൂപയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിനായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. ഇതിന് പുറമേ കെ ആര് ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ട് കോടി വീതം നീക്കിവയ്ക്കുമെന്നും തന്റെ […]
4 Jun 2021 12:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് മഹാമാരി മൂലം മാതാപിതാക്കള്‍ മരണപ്പെട്ട കുട്ടികളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. 3 ലക്ഷം രൂപ കുട്ടികള്‍ക്ക് ഒറ്റത്തവണയായി നല്‍കും. 18 വയസുവരെ രണ്ടായിരം രൂപയും ബിരുദതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ വഹിക്കുകയും ചെയ്യും. ഇതിനായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്.
ഇതിന് പുറമേ കെ ആര് ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതിനായി രണ്ട് കോടി വീതം നീക്കിവയ്ക്കുമെന്നും തന്റെ പ്രഥമ ബജറ്റില്‍ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. കൊട്ടാരക്കരയിലായിരിക്കും ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം ഒരുങ്ങുക.
മലങ്കര മാര്‍ത്തോമ്മാ സഭയെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തിയ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ആദരവായി എം ജി സര്‍വ്വകലാശാലയില്‍ ചെയര്‍ തുടങ്ങുമെന്നും ധനമന്ത്രി വ്യക്തമാക്കി. 50 ലക്ഷം രുപയാണ് ഇതിനായി വകയിരുത്തിയത്.
കേരള സര്‍ക്കാര്‍ കൊല്ലം ആസ്ഥാനമായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയെയും കെ എന്‍ ബാലഗോപാല്‍ ബജറ്റില്‍ പ്രത്യേകം പരിഗണിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. പൊതുസമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും നിലവിലുള്ള വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ ഒരു കുടക്കീഴില് കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് വച്ചാണ് സര്‍ക്കാര്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടപ്പാക്കിയത്.
- TAGS:
- Budget 2021
- kerala budget