Top

ഏഴാം ക്ലാസുകാരിയുടെ കവിതയോടെ ഐസകിന്റെ ബജറ്റ് ആരംഭം

ധമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിയുടെ കവിത ചൊല്ലികൊണ്ട്. ഏഴാംക്ലാസുകാരി സ്‌നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. ‘നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.നാം കൊറോണക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും.’ എന്നായിരുന്നു തോമസ് ഐസകിന്റെ കവിതയിലെ വരികള്‍. 9 മണിക്കാണ് സഭയില്‍ ധനമന്ത്രിയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. കൊവിഡ്-19 […]

14 Jan 2021 10:20 PM GMT

ഏഴാം ക്ലാസുകാരിയുടെ കവിതയോടെ ഐസകിന്റെ ബജറ്റ് ആരംഭം
X

ധമന്ത്രി തോമസ് ഐസക് സഭയില്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത് പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിയുടെ കവിത ചൊല്ലികൊണ്ട്. ഏഴാംക്ലാസുകാരി സ്‌നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്.

‘നേരം പുലരുകയും സൂര്യന്‍ സര്‍വ്വ തേജസോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.
നാം കൊറോണക്കെതിരെ പോരാടി വിജയിക്കുകയും ആനന്ദം നിറഞ്ഞ പുലരിയെ തിരികെ എത്തിക്കുകയും ചെയ്യും.’ എന്നായിരുന്നു തോമസ് ഐസകിന്റെ കവിതയിലെ വരികള്‍.

9 മണിക്കാണ് സഭയില്‍ ധനമന്ത്രിയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. കൊവിഡ്-19 തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉയര്‍ത്തെഴുനേല്‍ക്കുന്നതായിരിക്കും ബജറ്റെന്ന് തോമസ് ഐസക് നേരത്തെ പറഞ്ഞിരുന്നു. . സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പ് നല്‍കുന്നതാണ് ബജറ്റ്. കടം വാങ്ങുന്നതില്‍ ആരും പേടിച്ചിരിക്കേണ്ട, ഇത് തന്നെയാണ് ലോകരാഷ്ട്രങ്ങള്‍ ചെയ്യുന്നതെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.

തോമസ് ഐസകിന്റെ പ്രതികരണത്തില്‍ നിന്നും,

കൊവിഡ് തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉര്‍ത്തേഴുനേല്‍ക്കണം. പുതിയ തൊഴില്‍ ഉണ്ടാവണം. തൊഴില്‍ അവസരം ഉണ്ടാവണം. അതിനൊരു പരിപാടി ഈ ബ്ജറ്റ് മുന്നോട്ട് വെക്കും. അഞ്ച് വര്‍ഷം കൊണ്ട് കേരളം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിപ്പിക്കുന്ന പ്രദേശമായിരിക്കും. അടുത്ത വര്‍ഷമാവുമ്പേഴേക്കും കേരളം സാധാരണ രീതിയില്‍ എത്തും.
മുന്നോട് പോകാന്‍ പറ്റും. ഇപ്പോള്‍ കടം വാങ്ങി ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികൊണ്ടും പ്രയാസം കൊണ്ടും ജീവക്കാന്‍ പറ്റാത്ത അവസ്ഥ വരും. ചെറുകിട സ്ഥാപനങ്ങളൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. അതുകൊണ്ട് കടത്തെ പേടിച്ച ഇരിക്കലല്ല, കടം വാങ്ങി സമ്പത്തിന്റെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ഇതാണ് ലോകരാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഇന്ത്യ വേണ്ടത്ര ഇത് ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് അടക്കമള്ളവര്‍ പറയുന്നത്. അപ്പോഴാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ കടം കേറിയെന്ന് പറയുന്നത്. കേരളം കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍ നിന്നുമാത്രമാണ്-ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

Next Story