Top

ആരാണ് ഐസകിന്റെ ബജറ്റ് കവിത എഴുതിയ സ്‌നേഹ; എട്ടാംക്ലാസുകാരിക്ക് പറയാനുള്ളത് ഇത്രമാത്രം

‘എന്നും ഇരുട്ടു മാത്രമാവണമെന്നില്ല, നേരം പുലരുകയുംസൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയുംകനിവാര്‍ന്ന പൂക്കള്‍ വിരിയുകയുംവെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടിവിജയിക്കുകയുംആനന്ദം നിറഞ്ഞ പുലരിയെ തിരികെഎത്തിക്കുകയും ചെയ്യും.’…… പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. എട്ടാംക്ലാസുകാരി സ്‌നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഈ കൊച്ചുമിടുക്കിയെ തിരയുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. ചെറുപ്പം മുതല്‍ തന്നെ കവിതയിലും കഥയിലുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സ്‌നേഹ സ്‌കൂളില്‍ കോവിഡ് കാലത്ത് കുട്ടികളുടെ […]

15 Jan 2021 2:57 AM GMT

ആരാണ് ഐസകിന്റെ ബജറ്റ് കവിത എഴുതിയ സ്‌നേഹ; എട്ടാംക്ലാസുകാരിക്ക് പറയാനുള്ളത് ഇത്രമാത്രം
X

എന്നും ഇരുട്ടു മാത്രമാവണമെന്നില്ല, നേരം പുലരുകയും
സൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.
നമ്മള്‍ കൊറോണയ്‌ക്കെതിരെ പോരാടി
വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ തിരികെ
എത്തിക്കുകയും ചെയ്യും
.’……

പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. എട്ടാംക്ലാസുകാരി സ്‌നേഹയുടെ കവിതയാണ് തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത്. പിന്നാലെ ഈ കൊച്ചുമിടുക്കിയെ തിരയുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍.

ചെറുപ്പം മുതല്‍ തന്നെ കവിതയിലും കഥയിലുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ചിരുന്ന സ്‌നേഹ സ്‌കൂളില്‍ കോവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയതാണ് ഈ വരികള്‍. കൊറോണയെ തുരത്താം എന്ന തലക്കെട്ടിലായിരുന്നു ഈ കവിത എഴുതിയത്. കവിത സഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ സ്‌നേഹക്ക് അഭിനന്ദന പ്രവാഹമാണ്. കുഴല്‍മന്ദം സ്‌ക്കൂളിനും ഇതൊരു അഭിമാന നിമിഷമായിരുന്നു.

അച്ഛനും അമ്മയും ചേച്ചിയും ഉള്ള ഒരു കൊച്ചുകുടുംബമാണ് സ്‌നേഹയുടേത്. അച്ഛന്‍ ഡ്രൈവറാണ്. സ്‌നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്‌ക്കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചേച്ചി രുദ്ര. തന്റെ കവിത മന്ത്രി സഭയില്‍ അവതരിപ്പിക്കുകയും തന്റെ പേര് പരാമര്‍ശിക്കുകയും ചെയ്തതിന്റെ സന്തോഷത്തിലാണ് ഈ കൊച്ചു കവി.

സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കുഴല്‍മന്ദം സ്‌ക്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരു വാടകക്കെട്ടിടത്തിലാണ്. സ്‌കൂളിനു വേണ്ടി സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും പണി ഒന്നുമായിട്ടില്ല. സ്‌ക്കൂളിന് ഒരു സ്ഥിരം കെട്ടിടമാണ് ഇവര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ളത്.

Next Story

Popular Stories