ഇന്‍ജുറി ടൈമില്‍ രാഹുല്‍ കസറി; ബംഗളൂരുവിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സിന് മൂന്നാം വിജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്സിയെ 2-1ന് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം വിജയം. ഇന്‍ജുറി ടൈമിലെ നാലാം മിനിറ്റില്‍ കെ പി രാഹുലാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വിജയ ഗോള്‍ നേടിയത്. 24-ാം മിനിറ്റില്‍ സില്‍വയിലൂടെയാണ് ബംഗളൂരു ആദ്യ ഗോള്‍ നേടിയത്. രാഹുല്‍ ബേക്കെയുടെ ത്രോയില്‍ നിന്നായിരുന്നു ഗോള്‍. 73-ാം മിനിറ്റില്‍ ലാല്‍തംഗയുടെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില നേടി. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ രണ്ട് അവസരങ്ങള്‍ ബംഗളൂരു നഷ്ടപ്പെടുത്തി. പിന്നാലെയായിരുന്നു രാഹുല്‍ വിജയഗോള്‍ നേടിയത്.

Latest News