ആദ്യ പകുതിയില്‍ ബ്രൈറ്റിനെയും ഫോക്സിനെയും പിടിച്ചൊതുക്കി ബ്ലാസ്റ്റേഴ്സ്; ആക്രമണം തുടര്‍ന്ന് മറൈ

കേരളാ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍. ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് കേരളം നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഹുപ്പര്‍, മറൈ, ഫക്കുണ്ടോ പെരേര എന്നിവരാണ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരളത്തിന്റെ പ്രതിരോധവും മികച്ചു നിന്നു. ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍താരങ്ങളായ ബ്രൈറ്റിനെയും ഡാനി ഫോക്സിനെയും അധികം പ്രയാസങ്ങളില്ലാതെ പിടിച്ചുനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു.
ആദ്യ മിനിറ്റുകളില്‍ തന്നെ രണ്ട് തവണ കേരളം ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് ശക്തമായ ആക്രമണം നടത്തിയിരുന്നു. മറൈ-ഹൂപ്പര്‍-പെരേര എന്നിവര്‍ കേന്ദ്രീകരിച്ചാണ് അറ്റാക്കിംഗ്. വേഗതയിലൂടെ പോസ്റ്റിലേക്ക് പറക്കാന്‍ രോഹിതും പ്രശാന്തും രണ്ടാം പകുതിയില്‍ എത്തിയേക്കും. സെക്കന്‍ഡ് ഹാഫിലെ പ്രകടനവും നിര്‍ണായകമാണ്.