ആദ്യ ഗോള്‍; സൂപ്പര്‍ സ്‌ട്രൈക്കുമായി ജോര്‍ദാന്‍ മറൈ

കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ മത്സരത്തില്‍ ആദ്യ ഗോള്‍. കേരളത്തിന്റെ ജോര്‍ദാന്‍ മറൈയാണ് സ്‌കോര്‍ ചെയ്തിരിക്കുന്നത്. 64-ാമത്തെ മിനിറ്റിലായിരുന്നു മിന്നും ഗോള്‍. ഗോള്‍ കീപ്പര്‍ നല്‍കിയ ലോംഗ് ബോള്‍ ഓടിയെടുത്ത മറൈ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിക്കുകയായിരുന്നു.

ഒന്നാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് കേരളം നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ആദ്യ പകുതിയില്‍ കേരളത്തിന്റെ പ്രതിരോധവും മികച്ചു നിന്നു. ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍താരങ്ങളായ ബ്രൈറ്റിനെയും ഡാനി ഫോക്‌സിനെയും അധികം പ്രയാസങ്ങളില്ലാതെ പിടിച്ചുനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

മറൈ-ഹൂപ്പര്‍-പെരേര എന്നിവര്‍ കേന്ദ്രീകരിച്ചാണ് അറ്റാക്കിംഗ്. വേഗതയിലൂടെ പോസ്റ്റിലേക്ക് പറക്കാന്‍ രോഹിതും പ്രശാന്തും അവസാന മിനുറ്റില്‍ എത്തിയേക്കും.

Latest News