മഞ്ഞപ്പട ഇറങ്ങി, സഹലും പെരേരയും മധ്യനിരയില്‍; ആദ്യ മിനിറ്റില്‍ ആക്രമണം അഴിച്ചുവിട്ട് മറൈ

ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാള്‍, കേരളാ ബ്ലാസ്‌റ്റേഴ്‌സ് മത്സരം ആരംഭിച്ചു. ജോര്‍ദ്ദാന്‍ മറൈ, ഗാരി ഹൂപ്പര്‍ എന്നിവരാണ് ആക്രമണം നയിക്കുന്നത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ്, അര്‍ജന്റീനന്‍ താരം ഫക്കുണ്ടോ പെരേരെ, വിസന്റേ ഗോമസ് എന്നിവരാണ് മധ്യനിര നയിക്കുന്നത്. ഇവരെ കൂടാതെ ജിക്‌സണ്‍ സിംഗും മധ്യനിരയില്‍ സാന്നിധ്യവും

ആദ്യ മിനിറ്റുകളില്‍ തന്നെ രണ്ട് തവണ കേരളം ഈസ്റ്റ് ബംഗാള്‍ പോസ്റ്റിലേക്ക് ശക്തമായ ആക്രമണം നടത്തി. മറൈ-ഹൂപ്പര്‍-പെരേര എന്നിവര്‍ കേന്ദ്രീകരിച്ചാവും അറ്റാക്കിംഗ് പ്രധാനമായും. അതേസമയം വേഗതയിലൂടെ പോസ്റ്റിലേക്ക് പറക്കാന്‍ രോഹിതും പ്രശാന്തും രണ്ടാം പകുതിയില്‍ എത്തിയേക്കും.

ജംഷഡ്പൂര്‍ വലയിലേക്ക് മൂന്ന് മികച്ച ഗോളുകള്‍ അടിച്ചു കേറ്റിയ കഴിഞ്ഞ മത്സരത്തിലെ അച്ചടക്കം കേരളം ഇത്തവണ കാത്തു സൂക്ഷിക്കേണ്ടതുണ്ട്. ഇനിയുള്ള മത്സരങ്ങളിലും തോല്‍വി വഴങ്ങിയാല്‍ കിബു വിക്കൂനയുടെ തൊപ്പി തെറിക്കുമെന്നും റിപ്പോര്‍ട്ട്. സീസണില്‍ ആധികാരികമായി ഒരു വിജയം പോലും സ്വന്തമാക്കാന്‍ കേരളത്തിന്റെ കൊമ്പന്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഫോമില്ലായ്മ പിന്തുടരുന്ന ബംഗളുരുവും നോര്‍ത്ത് ഈസ്റ്റും കോച്ചുമാരെ ഇതിനോടകം പുറത്താക്കി കഴിഞ്ഞു.

Latest News