Top

അഴിച്ചുപണിക്ക് തയാറെടുത്ത് കേരളാാ ബ്ലാസ്‌റ്റേഴ്‌സ്; ബാംഗ്ലൂര്‍ എഫ്.സി. താരത്തെ സ്വന്തമാക്കിയേക്കും

പുതിയ സീസണിന്റെ തയാറെറടുപ്പെന്നോണം മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ആദ്യപടിയായി ബാംഗ്ലൂര്‍ എഫ്.സിയുടെ ഇന്ത്യന്‍ താരം ഹര്‍മന്‍ജ്യോത് ഖാബ്രയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്. രണ്ടു വര്‍ഷത്തെ കരാറില്‍ താരവുമായി ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ക്ലബുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നാലു വര്‍ഷമായി ബാംഗ്ലൂര്‍ എഫ്.സി. താരമായ ഖാബ്ര ഐ.എസ്.എല്ലില്‍ നൂറിലേറെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാംഗ്ലൂരരിനായി ഗോളൊന്നും നേടാനായിട്ടില്ലെങ്കിലും 11 ഗോളുകകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരം നേരത്തെ ചെന്നൈയിന്‍ എഫ്.സിക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. ബാംഗ്ലൂരിനൊപ്പം […]

1 Jun 2021 12:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അഴിച്ചുപണിക്ക് തയാറെടുത്ത് കേരളാാ ബ്ലാസ്‌റ്റേഴ്‌സ്; ബാംഗ്ലൂര്‍ എഫ്.സി. താരത്തെ സ്വന്തമാക്കിയേക്കും
X

പുതിയ സീസണിന്റെ തയാറെറടുപ്പെന്നോണം മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കം. ആദ്യപടിയായി ബാംഗ്ലൂര്‍ എഫ്.സിയുടെ ഇന്ത്യന്‍ താരം ഹര്‍മന്‍ജ്യോത് ഖാബ്രയെയാണ് ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

രണ്ടു വര്‍ഷത്തെ കരാറില്‍ താരവുമായി ഉടന്‍ ഒപ്പുവയ്ക്കുമെന്ന് ക്ലബുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നാലു വര്‍ഷമായി ബാംഗ്ലൂര്‍ എഫ്.സി. താരമായ ഖാബ്ര ഐ.എസ്.എല്ലില്‍ നൂറിലേറെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ബാംഗ്ലൂരരിനായി ഗോളൊന്നും നേടാനായിട്ടില്ലെങ്കിലും 11 ഗോളുകകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്്. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള താരം നേരത്തെ ചെന്നൈയിന്‍ എഫ്.സിക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്.

ബാംഗ്ലൂരിനൊപ്പം ഐ.എസ്.എല്‍. കിരീടം നേടിയ ഖാബ്ര ഐ ലീഗ് ടീമുകളായ സ്‌പോര്‍ട്ടിങ് ഗോവ, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനൊപ്പം ഫെഡറേഷന്‍ കപ്പും നേടിയിട്ടുണ്ട്.

നിലവില്‍ ബാംഗ്ലൂര്‍ എഫ്.സി. ക്യാമ്പ് വിട്ട താരത്തിനെ മറ്റ് ഐ.എസ്.എല്‍. ടീമുകളും സമീപിച്ചിട്ടുണ്ട്. എന്നാല്‍ ബ്‌ളാസ്‌റ്റേഴ്‌സിനൊപ്പം ചേരാനാണ് താരം താല്‍പര്യപ്പെടുന്നതെന്നും ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും ഉടന്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാാകുമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

Next Story

Popular Stories