ISL

യുറുഗ്വായില്‍ നിന്ന് അഡ്രിയാന്‍ ലൂണ; ഞെട്ടിക്കുന്ന സൈനിങ്ങുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

ഏവരയെും ഞെട്ടിച്ച് കേരളാ ബ്ലാസ്‌റ്റേ്‌സിന്റെ ആദ്യ വിദേശ സൈനിങ് ഏറെ ചര്‍ച്ചയാകുന്നു. യുറുഗ്വായ് താരമായ അഡ്രിയന്‍ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും കളിക്കുന്ന താരം രണ്ടുവര്‍ഷത്തെ കരാറിലാണ് കേരളത്തിലേക്ക്ക് എത്തുന്നത്. 29-കാരനായ താരം അവസാന രണ്ടു സീസണുകളില്‍ഓസ്‌ട്രേലിയന്‍ ലീഗില്‍ മെല്‍ബണ്‍ സിറ്റിയില്‍ലായിരുന്നു.

മെക്‌സിക്കന്‍ ക്ലബായ വെരക്രൂസിലും വെനാഡോസിലും മികച്ച പ്രകടനം നടത്താന്‍ ലൂണയ്ക്കായിരുന്നു. മുമ്പ് യുറുഗ്വായ് ക്ലബുകളിലും കളിച്ചിട്ടുണ്ട്. യുറുഗ്വായെ യുവതാരമായിരിക്കെ അണ്ടര്‍ 20 അണ്ടര്‍ 17 വിഭാഗങ്ങളില്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ എസ്പാനിയോളിന്റെയും ഭാഗമായിട്ടുണ്ട്.

ഇതാദ്യമായാണ് ഒരു യുറുഗ്വായ് താരം കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. ഈ സീസണില്‍ എല്ലാ വിദേശ താരങ്ങളെയും ബ്ലാസ്‌റ്റേഴസ്് റിലീസ് ചെയ്തിരുന്നു. ഇതിനു ശേഷം നടക്കുന്ന ആദ്യ വിദേശ താര സൈനിങ്ങാണ് ഇത്.

Covid 19 updates

Latest News