
ആരാധകര്‍ കാത്തിരുന്ന ഏഴാം ഐ എസ് എല്‍ സീസണിലേക്കുള്ള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം ജേഴ്സി ക്ലബ് ഔദ്യോഗികമായി പുറത്തിറക്കി . പതിവ് മഞ്ഞ നിറം ആണെങ്കിലും വ്യത്യസ്തവും മനോഹരവുമായ ജേഴ്സി ആണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒരിക്കിയിരിക്കുന്നത്. കേരളത്തിന്റെ നിറമാണ് മഞ്ഞ എന്ന് ഊന്നുന്ന ഗംഭീര വീഡിയോയും ജേഴ്സി പ്രകാശനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരുന്നു.
മഞ്ഞ നിറത്തിന് പ്രാധാന്യം കൊടുത്ത ജേഴ്സിയില്‍ തോളിന്റെയും കൈയ്യുടെയും ഭാഗത്താണ് നീല നിറം വന്നിരിക്കുന്നത്. റിയോര്‍ നിര്‍മിച്ച ബ്ലാസ്റ്റേഴ്സ് ജേയ്സിയില് മുന്‍ഭാഗത്ത് ടൈറ്റില്‍ സ്പോണ്സര് ആയ ബൈജൂസ് ആപ്പിന്റെ ലോഗോയുമുണ്ട്. നേരത്തെ വെള്ള നിറത്തിലുള്ള എവേ ജേഴ്സിയും നീല നിറത്തില്‍ ആരാധകര്‍ക്കായുള്ള ജേഴ്സിയും കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കിയിരുന്നു.
അടുത്ത ആഴ്ച നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മോഹന്‍ ബഗാനെതിരെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി ആദ്യമായി അണിയുക. കേരളത്തില്‍ തരംഗമാകാന്‍ പോകുന്ന പുതിയ ജേഴ്സി മിക്ക ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലും ഉടനെ ലഭ്യമാവും.