Top

സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചു; ബ്ലാസ്‌റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്, സീസണ്‍ മുന്നൊരുക്കത്തിന് വമ്പന്‍ തിരിച്ചടി

വരുന്ന സീസണില്‍ മികച്ച താരങ്ങളെ ക്ലബില്‍ എത്തിച്ചു കിരീടപ്പോരാട്ടത്തിന് കരുത്തുപകരാനുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങള്‍ക്ക് ഫിഫയുടെ തിരിച്ചടി. ബ്ലാസ്‌റ്റേഴ്‌സിനും മറ്റൊര് ഐ.എസ്.എല്‍. ക്ലബ് ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഫിഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ഇരു ക്ലബുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഫിഫ വൃത്തങ്ങള്‍ അറിയിച്ചു. വിലക്ക് തീരും വരെ ഇവര്‍ക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല. ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരമായിരുന്ന സ്ലൊവേനിയയുടെ മത്തേയ് പൊപ്ലാറ്റ്‌നിക്കിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് ഫിഫ നടപടി. ബ്ലാസ്‌റ്റേഴ്‌സില്‍ […]

7 Jun 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചു; ബ്ലാസ്‌റ്റേഴ്‌സിനും ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ വിലക്ക്, സീസണ്‍ മുന്നൊരുക്കത്തിന് വമ്പന്‍ തിരിച്ചടി
X

വരുന്ന സീസണില്‍ മികച്ച താരങ്ങളെ ക്ലബില്‍ എത്തിച്ചു കിരീടപ്പോരാട്ടത്തിന് കരുത്തുപകരാനുള്ള കേരളാ ബ്ലാസ്‌റ്റേഴ്‌സ് നീക്കങ്ങള്‍ക്ക് ഫിഫയുടെ തിരിച്ചടി. ബ്ലാസ്‌റ്റേഴ്‌സിനും മറ്റൊര് ഐ.എസ്.എല്‍. ക്ലബ് ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തി.

ഫിഫയുടെ സാമ്പത്തിക ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെയാണ് ഇരു ക്ലബുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ഫിഫ വൃത്തങ്ങള്‍ അറിയിച്ചു. വിലക്ക് തീരും വരെ ഇവര്‍ക്ക് പുതിയ താരങ്ങളെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ല.

ബ്ലാസ്‌റ്റേഴ്‌സ് മുന്‍ താരമായിരുന്ന സ്ലൊവേനിയയുടെ മത്തേയ് പൊപ്ലാറ്റ്‌നിക്കിന്റെ വേതനവുമായി ബന്ധപ്പെട്ടാണ് ഫിഫ നടപടി. ബ്ലാസ്‌റ്റേഴ്‌സില്‍ കളിച്ചിരുന്ന കാലത്തെ വേതനം പൂര്‍ണമായും തനിക്കു നല്‍കിയിട്ടില്ലെന്നു കാട്ടി പൊപ്ലാറ്റ്‌നിക് ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു.

ഇതു പരിശോധിച്ച ശേഷമാണ് ഫിഫ നടപടി സ്വീകരിക്കാന്‍ തീരുമാനമെടുത്തത്. നാളെയാണ് ഐ.എസ്.എല്‍. ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നത്. പൊപ്ലാറ്റ്‌നിക്കിന്റെ വേതനം എത്രയും വേഗം നല്‍കിയാല്‍ മാത്രമേ ഈ വിന്‍ഡോയില്‍ ബ്ലാസ്‌റ്റേഴ്‌സിന് പുതിയ താരങ്ങളെ കൊണ്ടുവരാന്‍ കഴിയൂ.

ഇതിനായുള്ള നടപടികള്‍ തുടങ്ങിയതായി ക്ലബ് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കോസ്റ്റാറിക്കന്‍ താരം ജോണി അക്കോസ്റ്റയുടെ വേതനം നല്‍കാത്തതാണ് ഈസ്റ്റ് ബംഗാളിനു വിനയായത്. താരത്തിന് പൂര്‍ണമായ വേതനം എത്രയും വേഗം നല്‍കുമെന്ന് കൊല്‍ക്കത്തന്‍ ക്ലബും അറിയിച്ചിട്ടുണ്ട്.

Next Story

Popular Stories