‘എങ്കില്‍ ശോഭാ സുരേന്ദ്രന് ബിജെപി അധ്യക്ഷനാവട്ടെ’; പോര് മൂത്തു; ഇടപെട്ട് നേതൃത്വം
ശോഭാ സുരേന്ദ്രനെ പുറത്താന്‍ നീക്കം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് വ്യാഴാഴ്ച്ച ചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ കനത്ത തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിചാരിച്ച വിജയം നേടാന്‍ കഴിയാത്തതിന് കാരണം ശോഭാ സുരേന്ദ്രന് പ്രചരണത്തിന് ഇറങ്ങാത്തതാണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. എന്നാല്‍ ഇത്തരമൊരു ആരോപം ഉയര്‍ന്നതോടെ സുരേന്ദ്രന് രാജി വെച്ച് ശോഭ പ്രസിഡണ്ടാവട്ടെ എന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തി. ഇതോടെ ചര്‍ച്ച നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ശോഭ സുരേന്ദ്രനെ പ്രസിഡണ്ടാക്കണമെന്നതിന് പുറമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് […]

ശോഭാ സുരേന്ദ്രനെ പുറത്താന്‍ നീക്കം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് വ്യാഴാഴ്ച്ച ചേര്‍ന്ന കോര്‍കമ്മിറ്റിയില്‍ കനത്ത തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിചാരിച്ച വിജയം നേടാന്‍ കഴിയാത്തതിന് കാരണം ശോഭാ സുരേന്ദ്രന് പ്രചരണത്തിന് ഇറങ്ങാത്തതാണെന്നായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം. എന്നാല്‍ ഇത്തരമൊരു ആരോപം ഉയര്‍ന്നതോടെ സുരേന്ദ്രന് രാജി വെച്ച് ശോഭ പ്രസിഡണ്ടാവട്ടെ എന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തി. ഇതോടെ ചര്‍ച്ച നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
ശോഭ സുരേന്ദ്രനെ പ്രസിഡണ്ടാക്കണമെന്നതിന് പുറമേ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചത് മികച്ച അവസരമാണ്. എന്നാല്‍ അത് നഷ്ടപ്പെടുത്തി. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എംപിമാരും കേരളത്തിലുണ്ടായിട്ടും നല്ല ഫലമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണെന്ന് ചര്‍ച്ച ചെയ്യണമെന്നും ശോഭാ പക്ഷം പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന പ്രസിഡണ്ട് പദവി വഹിക്കുന്നവര്‍ക്ക് വ്യക്തിവിരോധം പാടില്ലെന്നും ശോഭയെ പ്രവര്‍ത്തനം രംഗത്ത് നിന്നും മാറ്റി നിര്‍ത്തിയത് എന്തിനാണെന്നും, തെരഞ്ഞെടുപ്പിലും അതിന് മുമ്പും അവര്‍ക്ക് എന്തായിരുന്നു ചുമതല. സംസ്ഥാന പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയില്‍ ശോഭയെ ഉള്പ്പെടുത്തിയിരുന്നോയെന്ന ചോദ്യങ്ങള്‍ക്ക് കെ സുരേന്ദ്രന് വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. കെ സുരേന്ദ്രനും വി മുരളീധരനും തീരുമാനങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കൃഷ്ണദാസ് പക്ഷവും ശോഭാ സുരേന്ദ്രന് അനുകൂലികളും പറഞ്ഞു.
ശോഭാ സുരേന്ദ്രനെ പുറത്താക്കണമെന്നായിരുന്നു സുരേന്ദ്രന് പക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് പി കെ കൃഷ്ണദാസ് പക്ഷം സ്വീകരിച്ചത്. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന് കൂടി ശോഭാ സുരേന്ദ്രന് അനുകൂലമായി സംസാരിച്ചതോടെ കെ.സുരേന്ദ്രന് പക്ഷം നിശബ്ദമായി. ശോഭയെ പുറത്താക്കണമെന്ന സുരേന്ദ്രന്റെ ആവശ്യം കോര്‍ കമ്മറ്റി തള്ളി.
നേതാക്കളുടെ പരസ്യ പ്രസ്ഥാവനക്ക് വിലക്ക് ഏര്‍പ്പെടുത്തുവെന്ന് കേന്ദ്ര നേതൃത്യം ഓര്‍മ്മിപിച്ചു. കോര്‍ കമ്മറ്റി യോഗത്തിനു ശേഷം പ്രഭാരി സിപി രാധാകൃഷ്ണന് മാത്രമാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പാര്‍ട്ടി ഒറ്റകെട്ടാണെന്നും അങ്ങനെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ശോഭാ സുരേന്ദ്രന് പാര്‍ട്ടിയില്‍ സജീവമാകുമെന്നും പ്രഭാരി പറഞ്ഞു.