നൂറ് ബൂത്തുകള്‍ക്ക് ഒരു കമ്മിറ്റി; കേരളത്തില്‍ ബിജെപി സംഘടനാ സംവിധാനം പൊളിച്ച് പണിയുന്നു
സംസ്ഥാന ബിജെപിയില്‍ താഴേതട്ട് മുതല്‍ സംഘടനാ സംവിധാനം പൊളിച്ച് പണിയാന്‍ നീക്കം. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ ഉള്‍പ്പെടെ വിഭജിച്ച് കൊണ്ട് അധികാര വികേന്ദ്രീകരണം നടപ്പാക്കാനാണ് നീക്കം. നിയോജക മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് നൂറ് ബൂത്തുകള്‍ക്ക് ഒരു കമ്മിറ്റി എന്ന നിലയിലായിരിക്കും വിഭജനമെന്നാണ് റിപ്പോര്‍ട്ട്. താഴേ തട്ടിലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വിഭജനം സഹായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പാര്‍ട്ടി ദേശീയ നേതൃത്വവും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക തലത്തിലെ പ്രശ്നങ്ങള്‍ […]
8 July 2021 7:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന ബിജെപിയില്‍ താഴേതട്ട് മുതല്‍ സംഘടനാ സംവിധാനം പൊളിച്ച് പണിയാന്‍ നീക്കം. പ്രാദേശിക തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിയോജക മണ്ഡലം കമ്മിറ്റികള്‍ ഉള്‍പ്പെടെ വിഭജിച്ച് കൊണ്ട് അധികാര വികേന്ദ്രീകരണം നടപ്പാക്കാനാണ് നീക്കം. നിയോജക മണ്ഡലം കമ്മിറ്റികള്‍ വിഭജിച്ച് നൂറ് ബൂത്തുകള്‍ക്ക് ഒരു കമ്മിറ്റി എന്ന നിലയിലായിരിക്കും വിഭജനമെന്നാണ് റിപ്പോര്‍ട്ട്. താഴേ തട്ടിലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ വിഭജനം സഹായകമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പാര്‍ട്ടി ദേശീയ നേതൃത്വവും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക തലത്തിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെടാനും തീരുമാനമുണ്ട്. ഇതിനായി അഞ്ച് സംഘങ്ങളായി സന്ദര്‍ശനം നടത്തും. എംടി രമേശ്, എഎന്‍ രാധാകൃഷ്ണന്, ജോര്‍ജ് കുര്യന്, സി കൃഷ്ണകുമാര്‍, പി സുധീര്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും സന്ദര്‍ശനം. മുന്‍പ് പ്രാദേശികനേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന, ഇപ്പോള്‍ ഭാരവാഹികളല്ലാത്തവരുമായും കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങള്‍ നേടാനാണ് പദ്ധതിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയോജകമണ്ഡലം കമ്മിറ്റിയെ രണ്ടായി വിഭജിക്കുകയോ ഏരിയ, മേഖലാ കമ്മിറ്റികള്‍ രൂപവത്കരിക്കുകയോ ചെയ്യുക. വലിയ പഞ്ചായത്ത് മുനിസിപ്പല്‍ കമ്മിറ്റികള്‍ വിഭജിക്കുകയാണ് മറ്റൊരു നീക്കം. ഇതിനായി പ്രവര്‍ത്തകരില്‍ വിവരങ്ങളും പരാതികളും കേള്‍ക്കും. ശേഷം അടിസ്ഥാനത്തില്‍ ജില്ലാതല റിപ്പോര്‍ട്ട് തയ്യാറാക്കും. പ്രകടനം മോശമായ നേതാക്കളെ ഒഴിവാക്കുകയും പകരം പുതിയവരെ നിയമിക്കുകയും ചെയ്യും. ഓഗസ്റ്റില്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന ഭാരവാഹിയോഗം വിളിച്ച് ഈ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാതലംവരെ അടിമുടി അഴിച്ചുപണിയാണ് ബിജെപി ഉദ്ദേശിക്കുന്നത്.

- TAGS:
- BJP
- BJP Kerala
- K Surendran