‘കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണമാണ് നല്ലത്’, ‘കോണ്‍ഗ്രസ് തോറ്റാല്‍ വളരാം’; ബിജെപി പഠനശിബിരങ്ങളില്‍ നേതാക്കളുടെ സന്ദേശം
തിരുവനന്തപുരം: കേരളം നിലവില്‍ ഭരിച്ചു കൊണ്ടിരിക്കുന്ന എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാവുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന സന്ദേശം നല്കി ബിജെപി നേതാക്കള്‍. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബിജെപി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് തുടര്‍ഭരണം വരുന്നതാണ് നല്ലത്. യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകകക്ഷികളില്‍ നിന്നും വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. അധികാരമില്ലാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തുടരില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-എന്‍ഡിഎ മത്സരമെന്ന രീതിയിലായിരിക്കണം […]

തിരുവനന്തപുരം: കേരളം നിലവില്‍ ഭരിച്ചു കൊണ്ടിരിക്കുന്ന എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാവുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന സന്ദേശം നല്കി ബിജെപി നേതാക്കള്‍. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്ന ബിജെപി പഠനശിബിരങ്ങളിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കുന്നത്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംസ്ഥാനത്ത് തുടര്‍ഭരണം വരുന്നതാണ് നല്ലത്. യുഡിഎഫ് തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്നും ചില ഘടകകക്ഷികളില്‍ നിന്നും വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുക്കുണ്ടാവും. അധികാരമില്ലാതെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തകര്‍ തുടരില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-എന്‍ഡിഎ മത്സരമെന്ന രീതിയിലായിരിക്കണം ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെന്നാണ് ബിജെപി നേതാക്കള്‍ പ്രാദേശിക നേതാക്കളോട് നിര്‍ദേശിച്ചത്. ബിജെപിക്ക് വേരോട്ടമില്ലാതിരുന്ന കര്‍ണാടക, ത്രിപുര, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതാണ് വളര്‍ച്ചക്ക് കാരണമെന്ന് ഉദാഹരണമായി നേതാക്കള്‍ ശിബിരങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലൊഴിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മുദ്രാവാക്യമാണ് ബിജെപി സ്വീകരിച്ചിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഒരേ പോലെ എതിര്‍ക്കുക എന്നതായിരുന്നു സ്വീകരിച്ചു വന്ന നയം. എന്നാല്‍ കോണ്‍ഗ്രസിനെ ആക്രമിക്കുക എന്ന നയത്തിലേക്ക് മാറുക എന്നതാണ് ബിജെപി പുതുതായി സ്വീകരിക്കുന്ന നയം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 31 ലക്ഷം വോട്ടുകളാണ് ലഭിച്ചതെന്ന് അവര്‍ പറയുന്നു. എല്‍ഡിഎഫിനും യുഡിഎഫിനും 50 ലക്ഷത്തിനും 60 ലക്ഷത്തിനും ഇടയിലാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 50 ലക്ഷം വോട്ട് ബിജെപിക്ക് നേടാനാവുമെന്നും നേതാക്കള്‍ ശിബിരങ്ങളില്‍ പറയുന്നുണ്ട്.