Top

‘ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് സമയത്ത് ചില ജോലികള്‍ ഏല്‍പ്പിച്ചിരുന്നു’; കൊടകര കേസില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു, അവഹേളിക്കുന്നു; ശക്തമായി നേരിടുമെന്ന് കുമ്മനവും മുരളീധരനും

കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരനായ ധര്‍മ്മരാജന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനും. ധര്‍മ്മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജന് പോസ്റ്ററുകള്‍ എത്തിക്കുന്നതടക്കമുള്ള ജോലികള്‍ ഏല്‍പ്പിച്ചിരുന്നെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു. കുറെ നാളുകളായി സിപിഐഎമ്മും കോണ്‍ഗ്രസും മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണെന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു കുമ്മനം പറഞ്ഞു. ”കൊടകര കേസിലെ പ്രതികള്‍ സിപിഐഎം സിപിഐ പ്രവര്‍ത്തകരാണ്. ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരെയാണ് പൊലീസ് […]

6 Jun 2021 4:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ധര്‍മ്മരാജന് തെരഞ്ഞെടുപ്പ് സമയത്ത് ചില ജോലികള്‍ ഏല്‍പ്പിച്ചിരുന്നു’; കൊടകര കേസില്‍ വളഞ്ഞിട്ട് ആക്രമിക്കുന്നു, അവഹേളിക്കുന്നു; ശക്തമായി നേരിടുമെന്ന് കുമ്മനവും മുരളീധരനും
X

കൊടകര കുഴല്‍പ്പണക്കേസിലെ പരാതിക്കാരനായ ധര്‍മ്മരാജന് ബിജെപിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച് കുമ്മനം രാജശേഖരനും വി മുരളീധരനും കെ സുരേന്ദ്രനും. ധര്‍മ്മരാജന്‍ ബിജെപിക്കാരന്‍ തന്നെയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ധര്‍മ്മരാജന് പോസ്റ്ററുകള്‍ എത്തിക്കുന്നതടക്കമുള്ള ജോലികള്‍ ഏല്‍പ്പിച്ചിരുന്നെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.

കൊടകര കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു. കുറെ നാളുകളായി സിപിഐഎമ്മും കോണ്‍ഗ്രസും മാധ്യമങ്ങളും ബിജെപിയെ കൊത്തിക്കീറുകയാണെന്നും വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നു കുമ്മനം പറഞ്ഞു. ”കൊടകര കേസിലെ പ്രതികള്‍ സിപിഐഎം സിപിഐ പ്രവര്‍ത്തകരാണ്. ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ കേസില്‍ അറസ്റ്റിലായവരുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുന്നില്ല. സിപിഐയുടെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ് പ്രതികള്‍. ബിജെപിയെ അവഹേളിക്കാനും ഒറ്റപ്പെടുത്തി നശിപ്പിക്കാനുമാണ് സിപിഐഎം ശ്രമിക്കുന്നത്. പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ പരിഹാസ്യപാത്രമാക്കി മാറ്റാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതൊന്നും വില പോവില്ല. പാര്‍ട്ടി ഒറ്റക്കെട്ടാണ്. നേതാക്കന്‍മാരെ ആക്രമിച്ച് അപകീര്‍ത്തി പെടുത്തി ബിജെപിയെ നശിപ്പിക്കാമെന്ന് കരുതേണ്ട. മാധ്യമവിചാരണ ബിജെപി അതിജീവിക്കും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ബിജെപിയെ ഒഴിക്കാനുള്ള കരുനീക്കങ്ങളാണ് നടക്കുന്നത്.”-കുമ്മനം പറഞ്ഞു.

ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണില്‍ തവണ ബന്ധപ്പെട്ടെന്നും കോന്നിയില്‍ നിന്നും കൂടിക്കാഴ്ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ധര്‍മ്മരാജന്റെ ഫോണ്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ ബന്ധുവിന്റെ നമ്പര്‍ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. പലതവണയായി ഇരുവരും ബന്ധപ്പെട്ടിട്ടുണ്ട്. പിന്നീടാണ് ഇത് കെ സുരേന്ദ്രന്റെ മകന്റെ നമ്പര്‍ ആണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്. ഇരുവരും കോന്നിയില്‍ വെച്ച് കൂടികാഴ്ച്ചയും നടത്തിയിരുന്നു. മൊഴി എടുക്കുന്നതിനായി ഇദ്ദേഹത്തെയും വിളിപ്പിച്ചേക്കും. നേരത്തെ സുരേന്ദ്രന്റെ സെക്രട്ടറിയുടേയും ഡ്രൈവറുടേയും മൊഴി എടുത്തിരുന്നു. ധര്‍മരാജനും സുരേന്ദ്രനും തമ്മില്‍ പരിചയമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരുന്നു.

അതേസമയം, പത്രിക പിന്‍വലിക്കുന്നതിനായി കെ സുരേന്ദ്രനില്‍ നിന്നും പണം ലഭിച്ചെന്ന വെളിപ്പെടുത്തലില്‍ പൊലീസ് മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ മൊഴിയെടുത്തു. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നും സുന്ദരയെ ബദിയടുക്ക പൊലീസ് തെളിവെടുപ്പിനായി കൊണ്ടുപോയി. സുരേന്ദ്രന്‍ പണം തന്നുവെന്ന വെളിപ്പെടുത്തലിന് ശേഷം ബിജെപി നേതാക്കളില്‍ നിന്നും താനും കുടംബവും ഭീഷണി നേരിടുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കെ സുന്ദരയ്ക്ക് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മഞ്ചേശ്വത്തെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന വിവി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നുമാണ് സുന്ദര ആരോപിച്ചത്. ഭീഷണിയെത്തുടര്‍ന്ന് കൂടുതല്‍ കാര്യങ്ങള്‍ പൊലീസിനോട് പറയാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സുന്ദര പറഞ്ഞിരുന്നു.

Next Story