Top

‘രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചാനലിന്റെ ഉടമ’; മന്ത്രിസഭാ പുനഃസംഘടനയില്‍ സംസ്ഥാന ബിജെപിക്ക് അതൃപ്തി

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതിലാണ് സംസ്ഥാന ഘടകത്തിന്റെ അസംതൃപ്തിക്ക് കാരണം. പുനഃസംഘടയില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യ സഭാംഗവും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതും കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഗണിക്കാതിരുന്നതുമാണ് കേരള ഘടകത്തെ വിഷമിപ്പിക്കുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ വീണ്ടും ഗവര്‍ണറായി പരിഗണിക്കാത്തതിലെ അതൃപ്തിയാണ് പ്രധാനം. പിഎസ് ശ്രീധരന്‍പിള്ളയെ […]

8 July 2021 8:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രാജീവ് ചന്ദ്രശേഖര്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചാനലിന്റെ ഉടമ’; മന്ത്രിസഭാ പുനഃസംഘടനയില്‍ സംസ്ഥാന ബിജെപിക്ക് അതൃപ്തി
X

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ ബിജെപി കേരള ഘടകത്തിന് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുമുള്ള പുതിയ ആരെയും ഗവര്‍ണര്‍, മന്ത്രി പദങ്ങളിലേക്ക് പരിഗണിക്കാതിരുന്നതിലാണ് സംസ്ഥാന ഘടകത്തിന്റെ അസംതൃപ്തിക്ക് കാരണം. പുനഃസംഘടയില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യ സഭാംഗവും മലയാളി വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറിനെ സഹമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതും കുമ്മനം ഉള്‍പ്പെടെയുള്ള നേതാക്കളെ പരിഗണിക്കാതിരുന്നതുമാണ് കേരള ഘടകത്തെ വിഷമിപ്പിക്കുന്നത്.

മുന്‍ സംസ്ഥാന പ്രസിഡന്റും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെ വീണ്ടും ഗവര്‍ണറായി പരിഗണിക്കാത്തതിലെ അതൃപ്തിയാണ് പ്രധാനം. പിഎസ് ശ്രീധരന്‍പിള്ളയെ ഗോവയിലേക്ക് മാറ്റിയപ്പോള്‍ കുമ്മനത്തെ വീണ്ടും പരിഗണിക്കാമായിരുന്നു എന്നാണ് പാര്‍ട്ടിയ്ക്കുള്ളിലെ പൊതുവികാരം. ഇതോടൊപ്പമാണ് രാജീവ് ചന്ദ്രശേഖറിന് പരിഗണന ലഭിക്കുന്നതും വിഷയമാവുന്നത്. കേരളത്തില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പടെ നിരന്തരം ആരോപണം ഉന്നയിക്കുന്ന ചാനലിന്റെ ഉടമയാണ് അദ്ദേഹമെന്നതും അതൃപ്തി ശക്തമാക്കുന്നു. വി മുരളീധരനെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചയാളാണ് രാജീവ് ചന്ദ്രശേഖറെന്ന പൊതു വിലയിരുത്തലും അദ്ദേഹത്തിനെതിരെ സംസ്ഥാന ഘടകത്തിനുണ്ട്.

ബിജെപിക്കുണ്ടായിരുന്ന പ്രതീക്ഷ തകര്‍ക്കുന്ന പ്രവര്‍ത്തനം തെരഞ്ഞെടുപ്പ് സര്‍വേയില്‍ നടത്തിയ ചാനലാണ് രാജീവ് ചന്ദ്രശേഖരിന്റെത്. ഇതെല്ലാം ചന്ദ്രശേഖറിന്റെ അറിവോടെയാണ്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും വ്യക്തിപരമായി തകര്‍ക്കാനും ചാനല്‍ ശ്രമിച്ചെന്നും വിഷയത്തില്‍ ഒരു സംസ്ഥാന നേതാവ് പ്രതികരിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, രാജീവിന്റെ സ്ഥാനലബ്ധിയില്‍ സന്തോഷിക്കുന്നവരും ബിജെപിയിലുണ്ട്. രാജീവ് ചന്ദ്രശേഖറിലൂടെ മോദി സര്‍ക്കാര്‍ കേരളത്തിന് ഒരു കേന്ദ്രമന്ത്രിയെക്കൂടി നല്‍കിയെന്ന ശോഭ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിന് ഉദാഹരണമാണ്. എന്നാല്‍ ചന്ദ്രശേഖറിന്റെ സ്ഥാനലബ്ധിയിലുള്ള കേരളത്തില്‍ നിന്നുള്ളവരുടെ അതൃപ്തി ഈ പോസ്റ്റിന് താഴെയുള്ള കമന്റുകളിലും വ്യക്തമാണ്.

Next Story