വിവാദങ്ങളില്‍ മറുപടി പറയാന്‍ വിരുദ്ധ പക്ഷത്തിന് ചുമതല, കൃഷ്ണദാസും എം ടി രമേശും മാധ്യമങ്ങളെ കാണും
നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും നിലനില്‍ക്കെ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം. കൊടകര കള്ളപ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ വി മുരളീധരന് പക്ഷം കെ […]
6 Jun 2021 10:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കൊടകര കുഴല്‍പ്പണക്കേസും നിലനില്‍ക്കെ ഞായറാഴ്ച എറണാകുളത്ത് ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിന് എതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം. കൊടകര കള്ളപ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ വി മുരളീധരന് പക്ഷം കെ സുരേന്ദ്രന് പരിപൂര്‍ണ പിന്തുണയാണ് യോഗത്തില്‍ നല്‍കിയത്. ഇതിനായി മെഡിക്കല്‍ കോഴ ആരോപണമാണ് മുരളീധര പക്ഷം ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെ മെഡിക്കല്‍ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ഒറ്റകെട്ടായി നിന്നത് മറക്കരുതെന്ന് മുരളീധരപക്ഷത്തിന്റെ നിലപാട്.
അതേസമയം, ആരോപണങ്ങളില്‍ ഒറ്റക്കെട്ടായി നേരിടുമെന്ന സൂചന നല്‍കികൊണ്ടായിരിക്കും വിഷയത്തില്‍ പാര്‍ട്ടി നടത്തുന്ന പ്രതിരോധം. ഈ സാഹചര്യത്തില്‍ നിലവില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ നിലവില്‍ വിരുദ്ധ നിലപാടുള്ള കൃഷ്ണദാസ് പക്ഷത്തെ തന്നെ കോര്‍ കമ്മറ്റി നിയോഗിച്ചു. യോഗ തീരുമാനങ്ങള്‍ വിശദ്ദീകരിച്ച് ചൊവ്വാഴ്ച്ച പി കെ കൃഷ്ണദാസും, ബുധനാഴ്ച്ച എം ടി രമേശും മാധ്യമങ്ങളെ കാണും.
അതിനിടെ, കൊടകര വിഷയത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് വിമുഖത രേഖപ്പെടുത്തിയിട്ടുണ്ട്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. കൊടകര വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിക്ക് ഈ ഘട്ടത്തില്‍ നേതൃത്വം മറുപടി പറയണമെന്നും കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിയെന്നും വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുത്തതെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം പരിഗണിക്കുക പോലും ചെയ്തില്ലെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. സുരേന്ദ്രന് രണ്ടിടത്ത് മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.
അതേസമയം, കൊടകര കേസിലൂടെ ബിജെപിയെ അവഹേളിക്കാനാണ് സിപിഐഎമ്മും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരന്, കെ സുരേന്ദ്രന്, വി മുരളീധരന് എന്നിവര്‍ ആരോപിച്ചു. കേസിലേക്ക് സുരേന്ദ്രന്റെ മകനെ വലിച്ചിഴക്കുന്നത് ബിനീഷ് കോടിയേരി കുരുങ്ങിയതിന്റെ പ്രതികാരം തീര്‍ക്കാനാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചു. കൊടകര കേസിലെ പരാതിക്കാരനായ ധര്മ്മരാജന് ബിജെപിയുടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന ബിസിനസുകാരനാണെന്നും ബിജെപി വ്യക്തമാക്കി.
- TAGS:
- BJP Kerala
- K Surendran