
ഫോണ്‍കോള്‍ വിവാദത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് നിസ്സഹകരിക്കാനുള്ള തീരുമാനവുമായി ബിജെപി. ദേശവിരുദ്ധതയോട് ഇനി വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ നിരന്തരം അപമാനിക്കുകയാണെന്നും പാര്‍ട്ടി പ്രസ്താവിച്ചു. ബംഗാള്‍ ഇന്ത്യയിലല്ലെന്നും സംഘികള്‍ ചാവുന്നത് വാര്‍ത്തയാക്കില്ലെന്നും നിങ്ങള്‍ വേണമെങ്കില്‍ കണ്ടാല്‍ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാന്‍ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങള്‍ക്കോ സാധിക്കുകയില്ല. വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
ബിജെപി പ്രസ്താവനയുടെ പൂര്‍ണ്ണരൂപം:
ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല
കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല. രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.

ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല. കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിൻ്റെ ദേശവിരുദ്ധ സമീപനം അതിൻ്റെ എല്ലാ…
Posted by BJP Keralam on Monday, 10 May 2021
- TAGS:
- Asianet News
- BJP Kerala