സംസ്ഥാനത്ത് ബാറുകള്‍ നാളെ മുതല്‍ അടച്ചിടും
സംസ്ഥാനത്തെ മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്. ബെവ്കോ വെയര്മാര്ജിന് വര്‍ധിപ്പിച്ചതിനെതിരെയാണ് ബാറുകളടച്ച് പ്രതിഷേധം. ബെവ്കോയുടെ തീരുമാനം നഷ്ടം വരുത്തുവെക്കുമെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തി വെച്ചേക്കും. കണ്‍സ്യൂമര്‍ ഫെഡിന്റേത് 8 ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചപ്പോഴും റീടെയില്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകള്‍ ഉള്‍പ്പെടുന്ന […]
20 Jun 2021 2:18 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ മദ്യശാലകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടുമെന്ന് ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്. ബെവ്കോ വെയര്മാര്ജിന് വര്‍ധിപ്പിച്ചതിനെതിരെയാണ് ബാറുകളടച്ച് പ്രതിഷേധം. ബെവ്കോയുടെ തീരുമാനം നഷ്ടം വരുത്തുവെക്കുമെന്നാണ് ബാര്‍ ഉടമകള്‍ പറയുന്നത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തി വെച്ചേക്കും.
കണ്‍സ്യൂമര്‍ ഫെഡിന്റേത് 8 ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചപ്പോഴും റീടെയില്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകള്‍ ഉള്‍പ്പെടുന്ന ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
പരിഹാരം ഉണ്ടാവുന്നതു വരെ ബാറുകള്‍ അടച്ചിടാനാണ് അസോസിയേഷന്റെ തീരുമാനം. മദ്യത്തിന്റെ പുതിയ സ്റ്റോക്ക് എടുക്കേണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എംഡി ഔട്ട് ലെറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
- TAGS:
- Bevco