Top

കേരള ബാങ്ക് ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് വന്‍വിജയം

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കില്‍ ലയിക്കാത്തതിനാല്‍ അവിടെ നിന്ന് പ്രതിനിധിയില്ല. പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 പേരില്‍ 12 പേരും സിപിഐഎം പ്രതിനിധികളാണ്. സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും ഓരോ പ്രതിനിധികളാണുള്ളത്. അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), […]

26 Nov 2020 9:50 AM GMT

കേരള ബാങ്ക് ആദ്യ ഭരണസമിതി തെരഞ്ഞെടുപ്പ്; ഇടതുമുന്നണിക്ക് വന്‍വിജയം
X

തിരുവനന്തപുരം: കേരള ബാങ്കിന്റെ ആദ്യ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍വിജയം നേടി. തെരഞ്ഞെടുപ്പ് നടന്ന 13 ജില്ലകളിലും അര്‍ബന്‍ ബാങ്കുകളുടെ പ്രതിനിധി സ്ഥാനത്തേക്കും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കില്‍ ലയിക്കാത്തതിനാല്‍ അവിടെ നിന്ന് പ്രതിനിധിയില്ല.

പുതിയ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 14 പേരില്‍ 12 പേരും സിപിഐഎം പ്രതിനിധികളാണ്. സിപിഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും ഓരോ പ്രതിനിധികളാണുള്ളത്.

അഡ്വ. എസ് ഷാജഹാന്‍ (തിരുവനന്തപുരം), അഡ്വ. ജി ലാലു (കൊല്ലം), എം സത്യപാലന്‍ (ആലപ്പുഴ), കെ ജെ ഫിലിപ്പ് (കോട്ടയം), കെ വി ശശി (ഇടുക്കി), എം കെ കണ്ണന്‍ (തൃശൂര്‍), എ പ്രഭാകരന്‍ (പാലക്കാട്), പി ഗഗാറിന്‍ (വയനാട്), സാബു എബ്രഹാം (കാസര്‍കോട്), കെ ജി വത്സലകുമാരി (കണ്ണൂര്‍), ഗോപി കോട്ടമുറിക്കല്‍ (അര്‍ബന്‍ ബാങ്ക് പ്രതിനിധി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍ഡിഎഫ് പ്രതിനിധികളായ മൂന്നുപേര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോഴിക്കോട് ജില്ലയില്‍നിന്ന് രമേശ് ബാബു (പട്ടികജാതി വിഭാഗം), വനിതാ സംവരണ വിഭാഗത്തില്‍ നിര്‍മലാ ദേവി (പത്തനംതിട്ട), പുഷ്പ ദാസ് (എറണാകുളം) എന്നിവരാണ് തെരഞ്ഞെടുക്ക പ്പെട്ടത്.

തെരഞ്ഞെടുക്കപ്പടുന്നവര്‍ക്ക് പുറമേ ആറുപേര്‍ കൂടി ഭരണസമിതിയിലുണ്ടാവും. രണ്ട് സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടര്‍മാരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യും. സഹകരണ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാര്‍, നബാര്‍ഡ് കേരള റീജ്യണല്‍ ചീഫ് ജനറല്‍ മാനേജര്‍, കേരള സംസ്ഥാന സഹകരണ ബാങ്ക് സിഇഒ എന്നിവരും ബോര്‍ഡില്‍ അംഗങ്ങളായി ഉണ്ടാവും.

Next Story