Top

നിയമസഭ കയ്യാങ്കളിക്കേസിലെ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി; നടപടി ഇടതുനേതാക്കളുടെ പരാതിയെത്തുടര്‍ന്ന്

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി ശിവന്‍കുട്ടി പരാതിപ്പെട്ടിരുന്നു.

10 Oct 2020 1:20 AM GMT

നിയമസഭ കയ്യാങ്കളിക്കേസിലെ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി; നടപടി ഇടതുനേതാക്കളുടെ പരാതിയെത്തുടര്‍ന്ന്
X

2015ലെ ബജറ്റ് അവതരണവേളയില്‍ നിയമസഭയില്‍ കയ്യാങ്കളിയുണ്ടായ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകയെ മാറ്റി. ഇടതുനേതാക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് തീരുമാനം. കേസ് നടത്തിപ്പ് അസിസ്റ്റന്റ് പ്രോസിക്യൂട്ടറിന് കൈമാറി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ഉത്തരവിറക്കി. കൈയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള ഉത്തരവിനെ പ്രോസിക്യൂഷന്‍ അനുകൂലിച്ചില്ലെന്നായിരുന്നു ഇടതുനേതാക്കളുടെ പരാതി.


നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സിജിഎം കോടതി തള്ളിയിരുന്നു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനെതിരെ വി ശിവന്‍കുട്ടി പരാതിപ്പെട്ടിരുന്നു. ശിവന്‍കുട്ടി കൂടാതെ ഇപി ജയരാജന്‍, കെടി ജലീല്‍ തുടങ്ങിയ മന്ത്രിമാരും കേസില്‍ പ്രതികളാണ്.

Next Story