നികുതി വര്‍ധനയില്ല; ആരോഗ്യ വികസന ക്ഷേമത്തിലൂന്നി പുതിയ ബജറ്റ്; പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് കേരള നിയമസഭയില്‍ അവതരിപ്പിച്ചു. ആരോഗ്യം-വികസന ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ബജറ്റില്‍ സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതികള്‍ക്കും പ്രാധാന്യം നല്കികൊണ്ടുള്ളതാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ *എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ-ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുളള ഐസോലഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും. 3 കോടി രൂപ ചെലവ് വരും. 636.5 കോടി രൂപ ഇതിനാവശ്യം വരും. എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്തും. *25 CSSD കള്‍ നിര്‍മ്മിക്കുന്നതിനായി […]
4 Jun 2021 12:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രണ്ടാം പിണറായി സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റ് കേരള നിയമസഭയില്‍ അവതരിപ്പിച്ചു. ആരോഗ്യം-വികസന ക്ഷേമ പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കികൊണ്ടുള്ള ബജറ്റില്‍ സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതികള്‍ക്കും പ്രാധാന്യം നല്കികൊണ്ടുള്ളതാണ്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍
*എല്ലാ സിഎച്ച്സി, താലൂക്ക്, ജില്ലാ-ജനറല്‍ ആശുപത്രികളിലും പകര്‍ച്ചവ്യാധികള്‍ക്കായി 10 ബെഡ്ഡുകള്‍ വീതമുളള ഐസോലഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും. 3 കോടി രൂപ ചെലവ് വരും. 636.5 കോടി രൂപ ഇതിനാവശ്യം വരും. എംഎല്‍എമാരുടെ വികസന ഫണ്ടില്‍ നിന്നും പണം കണ്ടെത്തും.
*25 CSSD കള്‍ നിര്‍മ്മിക്കുന്നതിനായി 18.75 കോടി രൂപ നീക്കിവെക്കും
*പകര്‍ച്ച വ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ മെഡിക്കല്‍ കോളെജിലും പ്രത്യേകം ബ്ലോക്ക് സ്ഥാപിക്കും. ഇതിനായി 50 കോടി രൂപ വകയിരുത്തും
*പീഡിയാട്രിക് ഐസിയു വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതിനായി പ്രാരംഭ ഘട്ടത്തില്‍ 25 കോടി രൂപ വകയിരുത്തും
*സൗജന്യ വാക്സിന്വാങ്ങി നല്‍കുന്നതിനായി 1000 കോടി രൂപയും അനുബന്ധഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടി രൂപയും
വകയിരുത്തുന്നു.
*വാക്സിന് ഗവേഷണം ആരംഭിക്കേണ്ടതുണ്ട്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ വാക്സിന് ഗവേഷണം ആരംഭിക്കും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി മുന്‍കൈയെടുത്ത് ലൈഫ് സയന്‍സ് പാര്‍ക്കില്‍ യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതിനായി 10 കോടി വകയിരുത്തും
*പഴം പച്ചക്കറി മാംസ സംസ്കരണ കേന്ദ്രങ്ങള്‍ ആരംഭിക്കും . 2000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും
*കാര്‍ഷികവ്യാവസായിക മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്തിനും സംരംഭങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കും.
*2021-22 ല്‍ 1600 കോടി രൂപയുടെ വായ്പ ലഭ്യമാക്കും
*കുടുംബശ്രീ 2021-22 വര്‍ഷത്തില്‍ 1000 കോടി വായ്പ. 5 ലക്ഷം രൂപ വരെയുള്ള വായ്പ 4 ശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കും
*തീര സംരക്ഷണത്തിന് ബാത്തിമെട്രിക്, ഹൈഡ്രോഗ്രാഫിക് പഠനങ്ങള്‍ നടത്തും
*കോസ്റ്റല്‍ ഹൈവേ പദ്ധതിക്കായി 6500 കോടി രൂപ ഇതിനകം അനുവദിച്ചു. 11000 കോടി രൂപയുടെ വികസനപദ്ധതികള്‍ തീരദേശ മേഖലയില്‍ നാല് വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ സാധിക്കും.
*കൃഷി അനുബന്ധ മേഖലയില്‍ പ്രാഥമിക ചെലവുകള്‍ക്കായി 10 കോടി രൂപ
*കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിതരണത്തിനായി 2 ജില്ലകളില്‍ പൈലറ്റ് പദ്ധതി ആരംഭിക്കും കാര്‍ഷിക ഉല്‍പ്പാദന കമ്പനികളേയും സഹകരണ സംഘങ്ങളേയും കര്‍ഷക ചന്തകളേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. 10 കോടി അനുവദിക്കും
*അഞ്ച് അഗ്രോ പാര്‍ക്ക് സ്ഥാപിക്കും
*പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത് കൈവരിക്കുന്നതിന്റെ പാതയിലാണ്. പാല് ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഫാക്ടറി ആരംഭിക്കും. ഇതിനായി 10 കോടി അനുവദിക്കും.
*പ്ലാന്റേഷന് മേഖലയുടെ വികസനത്തിനായി 2 കോടി രൂപ അനുവദിക്കും
*തോട്ടം മേഖലയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ ബാക്കി നില്ക്കുന്ന റബ്ബര്‍ സബ്സിഡി കൂടിശ്ശിക പൂര്‍ണമായും കൊടുത്തു തീര്‍ക്കുന്നതിനായി 50 കോടി വിലയിരുത്തും.
*മത്സ്യബന്ധന മേഖലയുടെ ഒരുക്കത്തിന് 5 കോടി അനുവദിക്കും
*ഭക്ഷ്യ പൊതുവിതരണ മേഖലയില്‍ അതിദാരിദ്യലഘൂകരണത്തിനായി 10 കോടി രൂപ വകയിരുത്തി.
*കുടുംബശ്രീ മേഖലയില്‍ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുതിയ ജീവനോപാതി കണ്ടെതത്ന്നതിലും പരിശീലനം നല്‍കുന്നതിനും സംരഭങ്ങള്‍ക്ക് സബ്സിഡി നല്കുന്നതിനുമായി 100 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.
*കുടുംബശ്രി കാര്‍ഷിക മൂല്യവര്‍ധിക ഉല്‍പ്പന്ന യൂണിറ്റുകള്‍ക്ക് 10 കോടി
*സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും
*വിഷരഹിത നാടന്‍ പച്ചക്കറി സംഭരിച്ച് കുടുംബശ്രീ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിന് കേരള ബാങ്ക് വായ്പയും സബ്സിഡിയും
*റേഷന്‍ കട ശൃംഖല നവീകരിക്കും
*കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം
*കോവിഡ് സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നടത്തുന്നതിന് സ്ഥിരം സംവിധാനം
*പൊതു ഓണ്‍ലൈന്‍ അധ്യായന സംവിധാനത്തിന് 10 കോടി
*കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് സൃഷ്ടികള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതിന് നടപടി
*വിര്‍ച്വല്‍, ഓഗ്മന്റ് റിയാലിറ്റി സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി പൊതു ഓണ്‍ലൈന്‍ പഠന സംവിധാനം 10 കോടി രൂപ
*കുട്ടികള്‍ക്ക് ടെലി ഓണ്‍ലൈന്‍ കൗണ്‍സിലിങ്ങിനു സംവിധാനം
*വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകള് നല്കുന്ന പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും
*കുട്ടികള്‍ക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സംവിധാനം
*ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയ്ക്ക് പത്ത് കോടി
*പുതിയ സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പുനര്‍നിര്‍മാണത്തിന് പ്രത്യേക കമ്മീഷന്
*പ്രവാസികളുടെ വിവിധ ക്ഷേമപദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയര്‍ത്തി
*ടൂറിസം പുനരുജ്ജീവനത്തിന് 30 കോടി രൂപ
*മലബാറില്‍ പ്രത്യേക ടൂറിസം സര്‍ക്യൂട്ട് ആരംഭിക്കും
*ടൂറിസം മേഖലയ്ക്ക് കെഎഫ്സി 400 കോടി ലഭ്യമാക്കും
*എംഎസ്എഇകള്‍ക്ക് 2000 കോടിയുടെ വായ്പ ലഭ്യമാക്കും, പലിശ ഇളവ് നല്‍കുന്നതിന് 50 കോടി രൂപ
*റവന്യൂ കമ്മി 16,910.12 കോടി
*സംസ്ഥാന ജിഎസ്ടി നിയമത്തില്‍ ഭേദഗതി വരുത്തും
*തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ, പലിശ ഇളവ് നല്‍കുന്നതിന് 25 കോടി നീക്കിവെക്കും
*കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നികുതി നിര്‍ദേശമില്ല
- TAGS:
- Budget 2021