Top

‘ഭരണ പരിഷ്‌കാരകമ്മീഷന്റെ ആകെ ചിലവ് 10.79 കോടി, നിര്‍ദേശിച്ചത് 13 പദ്ധതികള്‍, നടപ്പിലാക്കിയത് പൂജ്യം’; വിഷ്ണുനാഥിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്റെ കീഴില്‍ രൂപം കൊടുത്ത ഭരണ പരിഷ്‌കാര കമ്മീഷന്റെ കീഴില്‍ ഇതുവരെ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ ഇക്കാലയളവില്‍ നിര്‍ദേശിച്ചത് 13 പദ്ധതികളാണെന്ന് സഭയെ അറിയിച്ച മുഖ്യമന്ത്രി അതില്‍ ഒന്നുപോലും നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. കുണ്ടറ എംഎല്‍എ പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭരണ പരിഷ്‌കാര കമ്മീഷന്‍ ഇതിനകം എത്ര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു; റിപ്പോര്‍ട്ടുകള്‍ ഓരോന്നും എന്നാണ് […]

7 Jun 2021 6:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ഭരണ പരിഷ്‌കാരകമ്മീഷന്റെ ആകെ ചിലവ് 10.79 കോടി, നിര്‍ദേശിച്ചത് 13 പദ്ധതികള്‍, നടപ്പിലാക്കിയത് പൂജ്യം’; വിഷ്ണുനാഥിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി
X

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദന്റെ കീഴില്‍ രൂപം കൊടുത്ത ഭരണ പരിഷ്‌കാര കമ്മീഷന്റെ കീഴില്‍ ഇതുവരെ ഒരു പദ്ധതിയും നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ ഇക്കാലയളവില്‍ നിര്‍ദേശിച്ചത് 13 പദ്ധതികളാണെന്ന് സഭയെ അറിയിച്ച മുഖ്യമന്ത്രി അതില്‍ ഒന്നുപോലും നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

കുണ്ടറ എംഎല്‍എ പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭരണ പരിഷ്‌കാര കമ്മീഷന്‍ ഇതിനകം എത്ര റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു; റിപ്പോര്‍ട്ടുകള്‍ ഓരോന്നും എന്നാണ് സമര്‍പ്പിച്ചത്, അവയില്‍ ഏതൊക്കെ നടപ്പിലാക്കി; കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ എത്ര തുക ചെലവഴിച്ചു എന്നീ മൂന്ന് ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.

2017-ലെ വിജിലന്‍സ് പരിഷ്‌കാരം സംബന്ധിച്ച റിപ്പോര്‍ട്ടാണ് കമ്മീഷന്‍ ആദ്യമായി സര്‍ക്കാരിന് സമര്‍പ്പിച്ചത്. 2018-ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019-ല്‍ ഒരു റിപ്പോര്‍ട്ടും 2020-ല്‍ നാല് റിപ്പോര്‍ട്ടും 2021 -ല്‍ അഞ്ച് റിപ്പോര്‍ട്ടും കമ്മീഷന്‍ സമര്‍പ്പിച്ചു. 10,79,29,050 കോടി രൂപയാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം ചിലവഴിച്ചിരിക്കുന്നത്.

അതേസമയം, പദ്ധതികള്‍ നടപ്പിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഈ സമിതി ഭരണപരിഷ്‌കാര കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണെന്നുമാണ് മുഖ്യമന്ത്രി വിശദീകരണം നല്‍കിയത്.

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷനായി വി എസ് അച്യുതാനന്ദനെ ഒന്നാം പിണറായി സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ കാലാവധി തീരും മുമ്പ് കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം രാജിവെച്ചു. അനാരോഗ്യത്തെ തുടര്‍ന്നായിരുന്നു രാജി. 2021 ഏപ്രില്‍ 21 നാണ് കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Also Read: ‘പ്രതിക്ക് ജോലി കിട്ടുന്നില്ല, മാനുഷിക പരിഗണനയില്‍ കേസ് പിന്‍വലിക്കുന്നു’; ആര്‍എസ്എസുകാര്‍ക്കെതിരായ കേസ് പിന്‍വലിച്ച് അന്ന് ചെന്നിത്തല പറഞ്ഞത്

Next Story