Top

നേമത്ത് വീണ്ടും കുമ്മനത്തിന് ലീഡ്

നേമത്ത് ബിജെപി സ്ഥാനാര്‍ത്തി കുമ്മനം രാജശേഖരന്‍ വീണ്ടും ലീഡ് ചെയ്യുന്നു. 15 വോട്ടുകള്‍ക്കാണ് കുമ്മനം ലീഡ് ചെയ്യുന്നത്. അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. പാലാ, വട്ടിയൂര്‍ക്കാവ്, വൈക്കം, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ്, ധര്‍മ്മടം, തവനൂര്‍, കളമശേരി, കൊട്ടരക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ആറ്റിങ്ങല്‍, കോവളം, കൊല്ലം, കുണ്ടറ, ആലുവ, ഇരിക്കൂര്‍, പേരാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ചാത്തന്നൂരിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. വടകരയില്‍ […]

1 May 2021 9:42 PM GMT

നേമത്ത് വീണ്ടും കുമ്മനത്തിന് ലീഡ്
X

നേമത്ത് ബിജെപി സ്ഥാനാര്‍ത്തി കുമ്മനം രാജശേഖരന്‍ വീണ്ടും ലീഡ് ചെയ്യുന്നു. 15 വോട്ടുകള്‍ക്കാണ് കുമ്മനം ലീഡ് ചെയ്യുന്നത്.

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. പാലാ, വട്ടിയൂര്‍ക്കാവ്, വൈക്കം, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ്, ധര്‍മ്മടം, തവനൂര്‍, കളമശേരി, കൊട്ടരക്കര, നിലമ്പൂര്‍, പയ്യന്നൂര്‍, പെരിന്തല്‍മണ്ണ തുടങ്ങിയ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. ആറ്റിങ്ങല്‍, കോവളം, കൊല്ലം, കുണ്ടറ, ആലുവ, ഇരിക്കൂര്‍, പേരാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. ചാത്തന്നൂരിലും ബിജെപി മുന്നിട്ട് നില്‍ക്കുന്നു. വടകരയില്‍ കെകെ രമയാണ് മുന്നിട്ട് നില്‍ക്കുന്നത്.

കോട്ടക്കലില്‍ എല്‍ഡിഎഫ് 21 വോട്ടിനാണ് മുന്നില്‍ നില്‍ക്കുന്നത്. തൃത്താലയില്‍ യുഡിഎഫ് 15 വോട്ടിന് ലീഡ് ചെയ്യുന്നു. പൊന്നാനിയില്‍ എല്‍ഡിഎഫ് 43 വോട്ടിനാണ് മുന്നില്‍.
തിരൂരങ്ങാടി എല്‍ഡിഎഫ് 17 വോട്ടിന് മുന്നില്‍. മഞ്ചേരി യൂഡിഎഫ് 41 വോട്ടിന് മുന്നില്‍. ഏറനാട് യൂഡിഎഫ് 19 വോട്ടിന് മുന്നില്‍. വള്ളിക്കുന്ന് എല്‍ഡിഎഫ് 15 വോട്ടിനു മുന്നിലും നില്‍്ക്കുന്നു.

Next Story