സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കേരളത്തിന്റെ പിന്തുണ; കാര്‍ഷിക ബില്ലിനെ തള്ളിപ്പറയാന്‍ പ്രത്യേക നിയമസഭാ സമ്മേളനം
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളം. കാര്‍ഷിക ഭേദഗതിയെ തള്ളിപ്പറയാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂറാണ് സഭാ സമ്മേളനം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുക. കേരളത്തില്‍ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്റെ സാധ്യതകളും ഇതിന്റെ നിയമ വശവും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷക സമരം 25ാം ദിവസത്തിലെത്തിയിരിക്കെയാണ് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സമ്മേളനം ചേരുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി കേരളം. കാര്‍ഷിക ഭേദഗതിയെ തള്ളിപ്പറയാന്‍ ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരും. ഒരു മണിക്കൂറാണ് സഭാ സമ്മേളനം. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും മാത്രമാണ് നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ സംസാരിക്കുക.
കേരളത്തില്‍ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാനുള്ള നിരാകരണ പ്രമേയത്തിന്റെ സാധ്യതകളും ഇതിന്റെ നിയമ വശവും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ കര്‍ഷക സമരം 25ാം ദിവസത്തിലെത്തിയിരിക്കെയാണ് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിയമസഭാ സമ്മേളനം ചേരുന്നത്.
- TAGS:
- Farmers Protest