Top

അസാധാരണ നടപടിയുമായി നിയമസഭാ എത്തിക്‌സ് കമ്മിറ്റി; ലൈഫ് മിഷനില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടും

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടാന്‍ ഒരുങ്ങി നിയമസഭാ എത്തിക്‌സ് കമ്മിറ്റി. ജയിംസ് മാത്യൂ എംഎല്‍എ നല്‍കിയ അവകാശ ലംഘന നോട്ടീസിലാണ് നടപടി. ഒരാഴ്ച്ചക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണം. ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നത്. ഇഡി വിശദീകരണം തൃപ്തികരമെങ്കില്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തും. പദ്ധതിയിലെ ഇഡി ഇടപെടല്‍ കാരണം ലൈഫ് മിഷന്‍ പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് […]

5 Nov 2020 5:29 AM GMT

അസാധാരണ നടപടിയുമായി നിയമസഭാ എത്തിക്‌സ് കമ്മിറ്റി; ലൈഫ് മിഷനില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം തേടും
X

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോട് വിശദീകരണം തേടാന്‍ ഒരുങ്ങി നിയമസഭാ എത്തിക്‌സ് കമ്മിറ്റി. ജയിംസ് മാത്യൂ എംഎല്‍എ നല്‍കിയ അവകാശ ലംഘന നോട്ടീസിലാണ് നടപടി. ഒരാഴ്ച്ചക്കുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് എത്തിക്‌സ് കമ്മിറ്റിക്ക് വിശദീകരണം നല്‍കണം.

ലൈഫ് മിഷന്‍ രേഖകള്‍ ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നത്. ഇഡി വിശദീകരണം തൃപ്തികരമെങ്കില്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തും. പദ്ധതിയിലെ ഇഡി ഇടപെടല്‍ കാരണം ലൈഫ് മിഷന്‍ പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യൂ നല്‍കിയ പരാതിയില്‍ പറയുന്നു.

ദേശീയ അന്വേഷണ ഏജന്‍സിയോട് ഒരു നിയമസഭാ കമ്മിറ്റി വിശദീകരണം തേടുന്നത് വളരെ അപൂര്‍വ്വമായ ഒരു നടപടിയാണ്.

Next Story