എലത്തൂരില്‍ ശശീന്ദ്രന് തന്നെ; കുട്ടനാട്ടില്‍ തോമസ് കെ.തോമസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍സിപി
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍സിപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ എ.കെ ശശീന്ദ്രന് തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ.തോമസുംകോട്ടയ്ക്കലില് എന്‍.എ മുഹമ്മദ് കുട്ടിയും മത്സരിക്കും. എന്‍സിപി സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ അറിയിച്ചു. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. എലത്തൂരില്‍ ശശീന്ദ്രന് വീണ്ടും മത്സരിക്കുന്നതിനെതിരെ സേവ് എന്‍സിപിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എലത്തൂര്‍ ടൗണ്‍ പരിസരത്തും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. എ.കെ […]

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എന്‍സിപിയുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ എ.കെ ശശീന്ദ്രന് തന്നെ വീണ്ടും മത്സരിക്കും. കുട്ടനാട്ടില്‍ തോമസ് കെ.തോമസും
കോട്ടയ്ക്കലില്‍ എന്‍.എ മുഹമ്മദ് കുട്ടിയും മത്സരിക്കും. എന്‍സിപി സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന് മാസ്റ്റര്‍ അറിയിച്ചു. അന്തരിച്ച മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്.
എലത്തൂരില്‍ ശശീന്ദ്രന് വീണ്ടും മത്സരിക്കുന്നതിനെതിരെ സേവ് എന്‍സിപിയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എലത്തൂര്‍ ടൗണ്‍ പരിസരത്തും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പതിപ്പിച്ചത്. എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി വിവാദം എന്‍സിപിയും എല്‍ഡിഎഫും മറക്കരുത്, എലത്തൂരിലെ യുവാക്കളെ പരിഗണിക്കുക എന്നിങ്ങനെയാണ് പോസ്റ്റര്‍ പ്രചാരണം. ദിവസങ്ങള്‍ക്കു മുമ്പ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പങ്കെടുത്ത എന്‍സിപി ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ വാക്കേറ്റം കൈയാങ്കളിയില്‍ വരെ എത്തിയിരുന്നു.
അതേസമയം, 21 സീറ്റുകളിലെ സിപിഐ സ്ഥാനാര്‍ത്ഥികളെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ: നെടുമങ്ങാട്: ജി ആര് അനില്‍, ചിറയിന്‍കീഴ്: വി ശശി, ചാത്തന്നൂര്‍: ജി എസ് ജയലാല്‍, പുനലൂര്‍: പിഎസ് സുപാല്‍, കരുനാഗപ്പള്ളി: ആര് രാമചന്ദ്രന്, ചേര്‍ത്തല: പി പ്രസാദ്, വൈക്കം: സികെ ആശ, മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം, പീരുമേട്: വാഴൂര്‍ സോമന്, തൃശൂര്‍: പി ബാലചന്ദ്രന്, ഒല്ലൂര്‍: കെ രാജന്, കൈപ്പമംഗലം: ഇ.ടി. ടൈസണ്‍, കൊടുങ്ങല്ലൂര്‍: വി ആര് സുനില്‍കുമാര്‍, പട്ടാമ്പി: മുഹമ്മദ് മുഹ്സിന്, മണ്ണാര്‍ക്കാട്: സുരേഷ് രാജ്, മഞ്ചേരി: അബ്ദുള്‍ നാസര്‍, തിരൂരങ്ങാടി: അജിത്ത് കോളോടി, ഏറനാട്: കെ ടി അബ്ദുല്‍ റഹ്മാന്, നാദാപുരം: ഇ കെ വിജയന്, കാഞ്ഞങ്ങാട്: ഇ ചന്ദ്രശേഖരന്, അടൂര്‍: ചിറ്റയം ഗോപകുമാര്‍.
ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നീ നാലു സീറ്റുകളില്‍ തീരുമാനമായില്ല. അത് രണ്ടു ദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് കാനം അറിയിച്ചു. സീറ്റ് വിഭജനത്തില്‍ തൃപ്തരാണെന്നും സിറ്റിംഗ് സീറ്റുകള്‍ സിപിഐ വിട്ടുകൊടുത്തിട്ടില്ലെന്നും കാനം പറഞ്ഞു. സീറ്റില്‍ മത്സരിക്കുന്നതു കൊണ്ട് ശക്തിയുണ്ടെന്ന് പറയാന്‍ കഴിയില്ല. മത്സരിച്ച് ജയിച്ചാല്‍ മാത്രമേ ശക്തിയുണ്ടോയെന്ന് പറയാന്‍ കഴിയൂ. മധ്യകേരളത്തില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമോയെന്ന് തെരഞ്ഞെടുപ്പിന് ശേഷം പറയാമെന്നും കാനം വ്യക്തമാക്കി.
എഐഎസ്എഫ് നേതാക്കളെ അവഗണിച്ചാണ് സിപിഐ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും ആരോപണമുണ്ട്. എഐഎസ്എഫ് സംസ്ഥാന ഭാരവാഹികളെ ആരെയും സ്ഥാനാര്‍ത്ഥികളായി പരിഗണിച്ചിട്ടില്ല. യുവജന വിദ്യാര്‍ത്ഥി നേതാക്കളെ പൂര്‍ണ്ണമായി അവഗണിക്കുന്നത് ഇതാദ്യമാണെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചു.