പത്തിടത്തും ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ഉറപ്പായി; കേരള കോണ്‍ഗ്രസിന്റെ ചിഹ്ന പ്രതിസന്ധി ഒഴിയുന്നു
കോട്ടയം: പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ചുള്ള പ്രതിസന്ധി ഒഴിയുന്നു. കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ചിഹ്നമായി അനുവദിച്ചു കിട്ടും. ചങ്ങനാശേരിയില്‍ ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിച്ചന് മുക്കാടിന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിലേക്ക് പരിഗണിച്ചതോടെയാണ് കേരള കോണ്‍ഗ്രസിനു മുന്നിലെ പ്രതിസന്ധി ഒഴിഞ്ഞത്. കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെയാണ് ചിഹ്നമായി ചോദിച്ചത്. എന്നാല്‍ ചങ്ങനാശേരിയില്‍ സ്ഥാനാര്‍ത്ഥി വിജെ ലാലിയും […]

കോട്ടയം: പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ചുള്ള പ്രതിസന്ധി ഒഴിയുന്നു. കേരള കോണ്‍ഗ്രസിന്റെ 10 സ്ഥാനാര്‍ത്ഥികള്‍ക്കും ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന് ചിഹ്നമായി അനുവദിച്ചു കിട്ടും.
ചങ്ങനാശേരിയില്‍ ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ട ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിച്ചന് മുക്കാടിന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിലേക്ക് പരിഗണിച്ചതോടെയാണ് കേരള കോണ്‍ഗ്രസിനു മുന്നിലെ പ്രതിസന്ധി ഒഴിഞ്ഞത്.
കേരള കോണ്‍ഗ്രസിലെ എല്ലാ സ്ഥാനാര്‍ത്ഥികളും ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകനെയാണ് ചിഹ്നമായി ചോദിച്ചത്. എന്നാല്‍ ചങ്ങനാശേരിയില്‍ സ്ഥാനാര്‍ത്ഥി വിജെ ലാലിയും ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബേബിച്ചന് മുക്കാടനും ട്രാക്ടര്‍ ആവശ്യപ്പെട്ടതോടെ നറുക്കെടുപ്പ് ആവശ്യമായി വന്നിരുന്നു.
എന്നാല്‍ ഇതിനിടെ ബേബിച്ചന് മുക്കാടന്‍ നല്കിയ പത്രിക വരാണാധികാരി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കത്തും സീലും മറ്റ് രേഖകളും ഹാജരാക്കാത്തതാണ് കാരണം. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സമര്‍പ്പിച്ച ഹര്‍ജി വരണാധികാരി സ്വീകരിക്കുകയും ചെയ്തു. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കാണ് മുന്‍തൂക്കം ലഭിക്കുക.