Top

സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തി ശ്രേയാംസ് കുമാറിന്, 88 കോടി: 249 സ്ഥാനാര്‍ത്ഥികളും കോടിപതികള്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് കല്‍പ്പറ്റ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി ശ്രേയാംസ് കുമാറിന്. 87.99 കോടി രൂപയാണ് ശ്രേയാംസിനുള്ളത്. ഇതില്‍ 75.51 കോടി സ്ഥാവര സ്വത്തും, 12.47 കോടി ജംഗമസ്വത്തുമാണ്. ആസ്തിയില്‍ രണ്ടാംസ്ഥാനത്ത് നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജശേഖരന്‍ നായരാണ്. 64.22 കോടിയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമത് നിലമ്പൂരിലെ എല്‍ഡിഎഫ് സ്വതന്ത്രനായ പിവി അന്‍വറാണ്. 64.14 കോടിയുടെ ആസ്തിയാണ് അന്‍വറിനുള്ളത്. 957 സ്ഥാനാര്‍ത്ഥികളില്‍ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ […]

1 April 2021 6:46 AM GMT

സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തി ശ്രേയാംസ് കുമാറിന്, 88 കോടി: 249 സ്ഥാനാര്‍ത്ഥികളും കോടിപതികള്‍
X

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് കല്‍പ്പറ്റ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംവി ശ്രേയാംസ് കുമാറിന്. 87.99 കോടി രൂപയാണ് ശ്രേയാംസിനുള്ളത്. ഇതില്‍ 75.51 കോടി സ്ഥാവര സ്വത്തും, 12.47 കോടി ജംഗമസ്വത്തുമാണ്. ആസ്തിയില്‍ രണ്ടാംസ്ഥാനത്ത് നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രാജശേഖരന്‍ നായരാണ്. 64.22 കോടിയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമത് നിലമ്പൂരിലെ എല്‍ഡിഎഫ് സ്വതന്ത്രനായ പിവി അന്‍വറാണ്. 64.14 കോടിയുടെ ആസ്തിയാണ് അന്‍വറിനുള്ളത്.

957 സ്ഥാനാര്‍ത്ഥികളില്‍ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്ത് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 29 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സമ്പന്നരായ ചിലരുടെ പട്ടിക ചുവടെ:
ഷിബു തെക്കുംപുറം (കോതമംഗലം, കേരള കോണ്‍ഗ്രസ്) 51.69 കോടി.
കെ.സുലൈമാന്‍ ഹാജി (കൊണ്ടോട്ടി, ഇടതു സ്വതന്ത്രന്‍) 46.90 കോടി.
ജേക്കബ് തോമസ് (ഇരിങ്ങാലക്കുട, ബിജെപി) 42.10 കോടി.
കെ.പി.എം. മുസ്തഫ (പെരിന്തല്‍മണ്ണ, ഇടതു സ്വതന്ത്രന്‍) 37.76 കോടി.
എം.പി. ജാക്സണ്‍ (കൊടുങ്ങല്ലൂര്‍, കോണ്‍ഗ്രസ്) 36.93 കോടി.
മാത്യു കുഴല്‍നാടന്‍ (മൂവാറ്റുപുഴ, കോണ്‍ഗ്രസ്) 34.77 കോടി.
വിജയ ഹരി (മണലൂര്‍, കോണ്‍ഗ്രസ്) 32.28 കോടി.

മത്സരിക്കുന്നവരില്‍ 249 പേരും കോടിപതികളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അഞ്ചു കോടിക്ക് മുകളില്‍ ആസ്തിയുള്ള 48 പേരുണ്ട്. 2 മുതല്‍ 5 കോടി വരെയുള്ളത് 96 സ്ഥാനാര്‍ഥികള്‍ക്കാണ്. 50 ലക്ഷം മുതല്‍ 2 കോടി വരെയുള്ളത് 241 പേര്‍ക്കാണ്. 10 ലക്ഷം മുതല്‍ 50 ലക്ഷം വരെയുള്ളത് 286 പേര്‍ക്കും പത്തു ലക്ഷത്തില്‍ താഴെ ആസ്തിയുള്ളത് 257 പേര്‍ക്കുമാണ്.

Next Story