17 സീറ്റുകളില്‍ വിജയം ഉറപ്പാണെന്ന് സിപിഐ; ‘തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം’
ഇടതുപക്ഷത്തിന് വിജയം ഉറപ്പെന്ന വിലയിരുത്തലില്‍ സിപിഐ സംസ്ഥാന എക്സ്ക്യൂട്ടീവ്. 80 ലധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍. തൃശൂര്‍ ഉള്‍പ്പെടെ ചില സിറ്റിംഗ് സീറ്റുകളില്‍ കടുത്ത മത്സരം ഉണ്ടായി. മത്സരിച്ച 25ല്‍ 17 സീറ്റുകളില്‍ ഉറപ്പായും സിപിഐ വിജയം ആവര്‍ത്തിക്കുമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം ഉണ്ടാകും. കെപിഎ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇടതു പക്ഷത്തിന് 80 സീറ്റുകള്‍ ഉറപ്പായി […]

ഇടതുപക്ഷത്തിന് വിജയം ഉറപ്പെന്ന വിലയിരുത്തലില്‍ സിപിഐ സംസ്ഥാന എക്സ്ക്യൂട്ടീവ്. 80 ലധികം സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് സിപിഐ വിലയിരുത്തല്‍.
തൃശൂര്‍ ഉള്‍പ്പെടെ ചില സിറ്റിംഗ് സീറ്റുകളില്‍ കടുത്ത മത്സരം ഉണ്ടായി. മത്സരിച്ച 25ല്‍ 17 സീറ്റുകളില്‍ ഉറപ്പായും സിപിഐ വിജയം ആവര്‍ത്തിക്കുമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി.
തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം ഉണ്ടാകും. കെപിഎ മജീദിന് എതിരെയുള്ള ലീഗിലെ പ്രശ്നങ്ങളും, സാമുദായിക പിന്തുണയും നിയാസ് പുളിക്കലകത്തിന് അനുകൂലമാകുമെന്നാണ് സിപിഐ കണക്കുകൂട്ടല്‍. ഇടതു പക്ഷത്തിന് 80 സീറ്റുകള്‍ ഉറപ്പായി ലഭിക്കുമെന്നും സിപിഐ പറയുന്നു. നിശബ്ദ ഇടതു തരംഗം സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. ഇത് ഇടതുപക്ഷത്തിന് അനുകൂലമെന്നാണ് സിപിഐ വിലയിരുത്തല്‍.
അതേസമയം, ഇടുക്കി ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന എക്സിക്യൂട്ടീവിന് കൈമാറിയില്ല.