കുമ്മനത്തിന് വാടകവീട്; നേമത്ത് രാജഗോപാലിന്റെ പകരക്കാരനില് തീരുമാനമായി?
തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍ അറിയിച്ചതിന് പിന്നാലെ അടുത്ത നീക്കങ്ങള്‍ തിടുക്കത്തിലാക്കി ബിജെപി. രാജഗോപാലിന് പകരം നേമത്ത് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന കുമ്മനത്തോട് നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്കി. തീരുമാനമായ സ്ഥാനാര്‍ത്ഥികളോട് അതത് […]

തിരുവനന്തപുരം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ രാജഗോപാല്‍ അറിയിച്ചതിന് പിന്നാലെ അടുത്ത നീക്കങ്ങള്‍ തിടുക്കത്തിലാക്കി ബിജെപി. രാജഗോപാലിന് പകരം നേമത്ത് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ഇറക്കാനാണ് ബിജെപി ആലോചിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കുമ്മനത്തിന് വേണ്ടി നേമത്ത് വീട് വാടകയ്ക്കെടുത്തിരിക്കുകയാണ് പാര്‍ട്ടി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന കുമ്മനത്തോട് നേമത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്കി.
തീരുമാനമായ സ്ഥാനാര്‍ത്ഥികളോട് അതത് മണ്ഡലങ്ങളില്‍ വാടകയ്ക്ക് താമസ്ഥലം തയ്യാറാക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തിയാണ് കുമ്മനത്തിനുവേണ്ടിയും വാടകയ്ക്ക് വീട് എടുത്തിരിക്കുന്നതെന്നാണ് വിവരം
രാജഗോപാലിന്റെ പ്രായാധിക്യം കണക്കിലെടുത്താണ് അദ്ദേഹത്തോട് മത്സരിക്കേണ്ടന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നേമത്ത് രാജഗോപാലിനുണ്ടായിരുന്ന ബിജെപിക്ക് അതീതമായ ജനപിന്തുണ കണക്കിലെടുത്തായിരുന്നു കഴിഞ്ഞ തവണ സീറ്റ് നല്‍കിയത്. രാജഗോപാലിനുള്ള ജനപിന്തുണ ജനകീയനായ കുമ്മനത്തിലൂടെ നേടിയെടുക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
2016ലാണ് രാജഗോപാല്‍ നേമം നേടിയതിലൂടെ ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത്. നിയമസഭയിലെ ഏക ബിജെപി എംഎല്‍എയാണ് അദ്ദേഹം. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു ഒ രാജഗോപാല്‍ നിയമസഭയിലെത്തിയത്. രാജഗോപാലിനെതിരെ സിപിഐഎം കളത്തിലിറക്കിയ സിറ്റിങ് എംഎല്‍എ വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. രാജഗോപാലിനാവട്ടെ 67,813 വോട്ടും.
അതിന് മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ശിവന്‍കുട്ടി തന്നെയായിരുന്നു രാജഗോപാലിനെ പരാജയപ്പെടുത്തിയത്. 2006ല്‍ കോണ്‍ഗ്രസിന്റെ കൈകളിലായിരുന്ന നേമം സീറ്റായിരുന്നു 2011ല്‍ സിപിഐഎം പിടിച്ചെടുത്തത്. 2006ല്‍ കോണ്‍ഗ്രസിന്റെ എന്‍ ശക്തനൊപ്പമായിരുന്നു മണ്ഡലം. അന്ന് മൂന്നാം സ്ഥാനത്ത് മാത്രമായിരുന്നു നേമത്ത് ബിജെപി. പിന്നീട് 2016ലാണ് രാജഗോപാല്‍ ഇവിടെ മേല്‍ക്കൈ നേടിയത്. ത്തവണ സുരേഷ് ഗോപിയുടെ പേരും നേമത്ത് പ്രചരിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപി തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ആവശ്യം. കൊല്ലം മണ്ഡലത്തിലേക്കും സുരേഷ് ഗോപിയുടെ പേര് പരിഗണിക്കുന്നുണ്ട്.
സ്ഥാനാര്‍ത്ഥികളെ ആദ്യമേ പ്രഖ്യാപിക്കാനാണ് ഇത്തവണ ബിജെപിയുടെ തീരുമാനം. ജനുവരി 11ന് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാണ് ബിജെപി ആലോചന. തൃശ്ശൂരില്‍ 11ന് നടക്കുന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. 15 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യം തീരുമാനിക്കുക.
എ പ്ലസ് മണ്ഡലങ്ങളായി ബിജെപി തെരഞ്ഞെടുത്തിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാവും ആദ്യം പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞാല്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും. എ പ്ലസ് മണ്ഡലങ്ങളെന്ന് നിശ്ചയിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകള്‍ ബിജെപി നേതൃത്വത്തിനിടയില്‍ ആരംഭിച്ചിരുന്നു. കരട് പട്ടികയും ബിജെപി നേതൃത്വത്തിന് മുന്നിലുണ്ട്.
സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയിലും ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ കാസര്‍ഗോഡും ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ കാട്ടാക്കട നിയോജക മണ്ഡത്തിലേക്കും പരിഗണിച്ചാണ് പ്രാഥമിക പരിഗണന കരടുപട്ടിക. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥരായ ടിപി സെന്‍കുമാര്‍, ജേക്കബ്ബ് തോമസ്,മുന്‍ ഐഎസ്ആര്‍ഓ ചെയര്മാന് ജി മാധവന് നായര്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
കെ സുരേന്ദ്രനെ കോന്നിയിലാണ് ആദ്യം പരിഗണിക്കുന്നത്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും രണ്ടാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസിന്റെ പി മോഹന്‍രാജുമായി 4360 വോട്ടിന്റെ വ്യത്യാസമാണുണ്ടായിരുന്നത്. വിജയിച്ച സിപിഐഎമ്മിന്റെ കെയു ജിനേഷ് കുമാറുമായി 14313 വോട്ടിന്റെ വ്യത്യാസവും. ഇത്തവണ സുരേന്ദ്രന് ഇവിടെ വിജയിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ കേന്ദ്രമന്ത്രി വി മുരളീധരന് രണ്ടാം സ്ഥാനത്തെത്തിയ കഴക്കൂട്ടത്ത് സുരേന്ദ്രന് മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. കോന്നിയോ കഴക്കൂട്ടമോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.
ശോഭാ സുരേന്ദ്രനെ കാട്ടാക്കടയിലേക്കാണ് പരിഗണിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പികെ കൃഷ്ണദാസ് ഇവിടെ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന് രണ്ടേമുക്കാല്‍ ലക്ഷം വോട്ട് നേടിയ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് കാട്ടാക്കട എന്നതാണ് ശോഭാ സുരേന്ദ്രന് വേണ്ടി ഈ മണ്ഡലം പരിഗണിക്കപ്പെടാനുള്ള കാരണം.
പിഎസ് ശ്രീധരന്‍പിള്ള മടങ്ങിവന്നാല്‍ ചെങ്ങന്നൂര്‍ മണ്ഡലം അദ്ദേഹത്തിന് നല്‍കും. സെന്‍കുമാറിനെ കഴക്കൂട്ടത്തേക്കും ജേക്കബ്ബ് തോമസിനെ ഇരിങ്ങാലക്കുടയിലേക്കും ജി മാധവന്‍നായരെ നെയ്യാറ്റിന്കരയിലേക്കുമാണ് കരട് പട്ടിക പ്രകാരം പരിഗണിക്കുന്നത്.
കെപി ശശികലയെ പാലക്കാട്ടേക്കും വത്സന് തില്ലങ്കേരിയെ കുന്നമംഗലത്തേക്കും പരിഗണിക്കുന്നു. സികെ പത്മനാഭനെയും കുന്നമംഗലത്തേക്ക് പരിഗണിക്കുന്നു. അല്‍ഫോണ്‍സ് കണ്ണന്താനത്തെ കാഞ്ഞിരപ്പിള്ളിയിലും പരിഗണിക്കുന്നു. മണ്ഡലത്തിലെ മുന്‍ എംഎല്‍എയാണ് കണ്ണന്താനം.
മഞ്ചേശ്വരത്ത് രവീഷ തന്ത്രിയെയും കാസര്‍കോട് അബ്ദുല്ലക്കുട്ടിയെയും പരിഗണിക്കുന്നു. തലശ്ശേരിയില്‍ സദാനന്ദന് മാസ്റ്റര്‍, എലത്തൂരില്‍ കെ പി ശ്രീശന്, കോഴിക്കോട് നോര്‍ത്തില്‍ പ്രകാശ് ബാബു, ബേപ്പൂരില്‍ അലി അക്ബര്‍, ഒറ്റപ്പാലത്ത് സന്ദീപ് വാര്യര്‍, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, പാലക്കാട് കെ പി ശശികല എന്നിങ്ങനെയാണ് പട്ടികയിലുള്ളത്.