Top

ബിജെപിക്ക് പത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് സുരേന്ദ്രന്‍; ‘യുഡിഎഫിനും എല്‍ഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ല’

സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ അംഗബലം ഇരട്ട അക്കത്തിലേക്ക് കടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപിക്ക് പത്തില്‍ കൂടുതല്‍ എം.എല്‍.എമാരെ ലഭിക്കുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു. യുഡിഎഫിനും എല്‍ഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ല. തലശ്ശേരിയിലേയും, ഗുരുവായൂരിലേയും സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിന് കാരണം സാങ്കേതിക പിഴവ് മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം, കോവിഡ് വ്യാപനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചര്‍ച്ച വിഷയമായത്. സംസ്ഥാനത്ത് കൊവിഡിന്റെ […]

23 April 2021 3:48 AM GMT

ബിജെപിക്ക് പത്തില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് സുരേന്ദ്രന്‍; ‘യുഡിഎഫിനും എല്‍ഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ല’
X

സംസ്ഥാന നിയമസഭയിലെ ബിജെപിയുടെ അംഗബലം ഇരട്ട അക്കത്തിലേക്ക് കടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് ബിജെപിക്ക് പത്തില്‍ കൂടുതല്‍ എം.എല്‍.എമാരെ ലഭിക്കുമെന്ന് സുരേന്ദ്രന്‍ അവകാശപ്പെട്ടു.

യുഡിഎഫിനും എല്‍ഡിഎഫിനും കേവല ഭൂരിപക്ഷം കിട്ടില്ല. തലശ്ശേരിയിലേയും, ഗുരുവായൂരിലേയും സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതിന് കാരണം സാങ്കേതിക പിഴവ് മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അവലോകനം, കോവിഡ് വ്യാപനം തുടങ്ങിയ കാര്യങ്ങളാണ് പ്രധാന ചര്‍ച്ച വിഷയമായത്. സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ബിജെപി ആരോപിച്ചു. ഏകോപനമില്ലായ്മയാണ് ഇതിനു കാരണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

രാവിലെ 11 മണിക്കാരംഭിച്ച സംസ്ഥാന കോര്‍ കമ്മിറ്റി ഉച്ചക്ക് 1:30ന് അവസാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പുറമെ സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

Next Story