‘ബിജെപിക്ക് പൂജ്യം സീറ്റ്, നേമം ശിവന്‍കുട്ടിക്ക്’; സിപിഐഎം വിലയിരുത്തലില്‍ ബിജെപി ഫലം ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഐഎം വിലയിരുത്തല്‍. ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയിലെത്തിയ നേമം സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ സിപിഐഎം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ട്ടി നേതൃയോഗം വിളിച്ചുചേര്‍ത്തത്. ബിജെപി പല മണ്ഡലങ്ങളിലും പ്രചാരണങ്ങളില്‍ മുന്നിലാണെങ്കിലും താഴേതട്ടില്‍ പ്രവര്‍ത്തനം മോശമായിരുന്നുവെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രതിഫലനം ഫലം വരുമ്പോള്‍ മാത്രമെ അറിയൂ. ബിജെപിക്ക് […]

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ലെന്ന് സിപിഐഎം വിലയിരുത്തല്‍. ഒ രാജഗോപാലിലൂടെ ബിജെപി നിയമസഭയിലെത്തിയ നേമം സീറ്റ് ഇത്തവണ പിടിച്ചെടുക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗത്തില്‍ സിപിഐഎം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും മണ്ഡലങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും പ്രാദേശിക കമ്മിറ്റികളുടെ വിലയിരുത്തലുകളും ചര്‍ച്ച ചെയ്യുന്നതിനാണ് പാര്‍ട്ടി നേതൃയോഗം വിളിച്ചുചേര്‍ത്തത്.
ബിജെപി പല മണ്ഡലങ്ങളിലും പ്രചാരണങ്ങളില്‍ മുന്നിലാണെങ്കിലും താഴേതട്ടില്‍ പ്രവര്‍ത്തനം മോശമായിരുന്നുവെന്ന് സിപിഐഎം അഭിപ്രായപ്പെട്ടു. ഇതിന്റെ പ്രതിഫലനം ഫലം വരുമ്പോള്‍ മാത്രമെ അറിയൂ. ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലായിരുന്ന ഗുരുവായൂരില്‍ അവരുടെ വോട്ട് അധികം പോള്‍ ചെയ്തിട്ടില്ലെന്നും വിലയിരുത്തി. എന്നാല്‍ പോള്‍ ചെയ്ത വോട്ട് ആര്‍ക്കെന്ന് വ്യക്തമല്ല. തലശേരിയില്‍ ബിജെപി വോട്ടുകള്‍ പോള്‍ ചെയ്തു. തൃശൂരില്‍ കടുത്ത മത്സരമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണം ബിജെപിക്കുണ്ടായില്ലെന്നുമ പാര്‍ട്ടി വിലയിരുത്തി.
കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇടതുതരംഗമുണ്ടായാല്‍ നൂറ് സീറ്റിനുമുകളില്‍ നേടാനാകുമെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്. എന്തുവന്നാലും ആ തെരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ നേടാനാകുമെന്നും പാര്‍ട്ടി വിലയിരുത്തി.
ദേശീയ നേതാക്കളായ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടേയും റാലികള്‍ യുഡിഎഫിന് ഗുണം ചെയ്തെന്ന് തന്നെയാണ് സിപിഐഎമ്മിന്റേയും വിലയിരുത്തല്‍. എന്നാല്‍ കേരളത്തിന്റെ അധികാരം പിടിക്കുന്ന വിധത്തില്‍ നേട്ടമുണ്ടാക്കാന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സിപിഐഎം വിലയിരുത്തുന്നത്.