Top

‘സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയേണ്ടി വരും, അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും’; വിഡി സതീശന്റെ ആദ്യപ്രസംഗത്തിന്റെ പൂര്‍ണരൂപം

സഭയില്‍ സര്‍ക്കാരിന് പൂര്‍ണസഹകരണം വാഗ്ദാനം ചെയ്ത് പ്രതിപക്ഷം. സഭയെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ സ്പീക്കറായ എംബി രാജേഷിന്റെ നേതൃത്വത്തിന് കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശംസിച്ചു. ഒപ്പം സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന പ്രതിപക്ഷത്തെ വേദനിപ്പിച്ചുവെന്നും വിഡീ സതീശന്‍ അറിയിച്ചു. സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അതിന് മറുപടി പറയേണ്ടി വരും. അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. നിയസഭയിലേക്ക് വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്. കേരള […]

25 May 2021 12:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ മറുപടി പറയേണ്ടി വരും, അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും’; വിഡി സതീശന്റെ ആദ്യപ്രസംഗത്തിന്റെ പൂര്‍ണരൂപം
X

സഭയില്‍ സര്‍ക്കാരിന് പൂര്‍ണസഹകരണം വാഗ്ദാനം ചെയ്ത് പ്രതിപക്ഷം. സഭയെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കാന്‍ സ്പീക്കറായ എംബി രാജേഷിന്റെ നേതൃത്വത്തിന് കഴിയട്ടെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശംസിച്ചു. ഒപ്പം സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന സ്പീക്കറുടെ പ്രസ്താവന പ്രതിപക്ഷത്തെ വേദനിപ്പിച്ചുവെന്നും വിഡീ സതീശന്‍ അറിയിച്ചു. സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അതിന് മറുപടി പറയേണ്ടി വരും. അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. നിയസഭയിലേക്ക് വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ലെന്നുമാണ് വിഡി സതീശന്‍ പറഞ്ഞത്.

കേരള നിയമസഭായുടെ 23 ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട അങ്ങയെ ഞാന്‍ ആത്മാര്‍ത്ഥമായി അനുമോദിക്കുന്നു. നിയമനിര്‍മ്മാണത്തിലും മറ്റ് നടപടി ക്രമങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയായ ഈ സഭയുടെ നാഥനായിട്ടാണ് അങ്ങ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. 1957 ഏപ്രില്‍ 5 നാണ് കേരള നിയമസഭ ആധ്യമായി നിലവില്‍ വരുന്നത്. ഇന്നുവരെ സഭയുടെ ഉന്നതമായ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന കാര്യത്തില്‍ എല്ലാവരും മുന്നിട്ട് നിന്നു. 13 ാം നിയമസഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ വിസ്മരിച്ചുകൊണ്ടല്ല ഇക്കാര്യം പറയുന്നത്. 10 വര്‍ഷകാലത്തെ ഇന്ത്യപാര്‍ലമെന്റിലും പരിചയവും അനുഭവസമ്പത്തും നമ്മുടെ സഭ നിയന്ത്രിക്കാന്‍ അങ്ങേക്ക് സഹായകമാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഭയുടെ നീതി പൂര്‍വ്വമായ പ്രവര്‍ത്തനത്തിന് അങ്ങയുടെ നേതൃത്വം ഊന്നല്‍കൊടുക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കുന്ന ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനത്തിന് നിയമസഭയില്‍ പൂര്‍ണമായ സംരക്ഷണം സഭാനാഥനായ അങ്ങയില്‍ നിന്നുണ്ടാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെ കുറിച്ച് വേദനിപ്പിച്ചു എന്ന കാര്യം ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍ നിന്നും ഉണ്ടായിട്ടില്ല. അങ്ങ് സഭക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് അതിന് മറുപടി പറയേണ്ടി വരും. അത് സംഘര്‍ഷങ്ങള്‍ ഉണ്ടാക്കും. നിയസഭയിലേക്ക് വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതിനാല്‍ തീര്‍ച്ചയായും അതെല്ലാം ഒഴിവാക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. 12 ാം കേരള നിയമസഭ എന്ന സംബന്ധിച്ച് എന്റെ ജീവിതത്തിലെ യുദ്ധ പര്‍വം വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒന്നാണ്. അന്ന് സ്പീക്കറായിരുന്നു കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിയായി സഭയിലുണ്ട്. അദ്ദേഹം നല്ലൊരു മാതൃകയാണ്. സഭയിലെ ചര്‍ച്ചകള്‍ ഉന്നതനിലവാരത്തിലേക്ക് കൊണ്ട് പോകാന്‍ നമുക്ക് കഴിയണം. നമ്മുടെ മദര്‍ പാര്‍ലമെന്റ് എന്ന് വിശേഷിപ്പിക്കുന്ന ഹൗസ് ഓഫ് കോമ്‌സിലെ കീഴ്‌വഴക്കങ്ങള്‍ പ്രഥമ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ നടത്തിയ വളരെ പ്രധാനപ്പെട്ട ഉദാത്തമായ മാനങ്ങള്‍ ഉണ്ടായിരുന്ന പാര്‍ലമെന്ററി പ്രവര്‍ത്തനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ആദ്യ ലോക്‌സഭാ സ്പീക്കര്‍ ഉണ്ടാക്കിയ കീഴ്വവഴങ്ങള്‍, സഭയിലെ മഹാരഥന്മാര്‍ നടത്തിയ ഉദ്ധരണികള്‍, ഐവര്‍ജെന്നിംഗിസിന്റെ ഉദ്ധരണികള്‍, അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍. അത് കൈയ്യിലിട്ട് അമ്മാനമാടിയ പനമ്പള്ളി ഗോവിന്ദമേനോന്റെ വാക്കുകള്‍, സഭയെ നിലവാരത്തിലേക്ക് എത്തിച്ചിരുന്നു. അത്തരം പരാമര്‍ശങ്ങള്‍ നടത്തി സഭയെ ഉന്നത നിലവേരത്തിലേക്ക് എത്തിക്കട്ടെ. പ്രതിപക്ഷത്തിന്റെ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്യുന്നു.

Next Story