വിഎസിന്റെ സീറ്റില്‍ കെഎന്‍ ബാലഗോപാല്‍; രാജഗോപാലിന്റെ സീറ്റില്‍ ചന്ദ്രശേഖരന്; കുഞ്ഞാലികുട്ടിക്ക് മുന്‍നിര ഒഴിഞ്ഞ് നല്കി മുനീര്‍; സഭയിലെ പുതിയ ഇരിപ്പിട ക്രമീകരണം ഇങ്ങനെ
15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. ഭരണപ്രതിപക്ഷത്തെ തലമുറമാറ്റം ഇരിപ്പിട ക്രമീകരണത്തിലും പാലിച്ചിട്ടുണ്ട്. രണ്ട് ഘകകക്ഷി മന്ത്രിമാര്‍ ഒഴികെ പുതുമുഖങ്ങള്‍ ഭരണപക്ഷത്തെ ആദ്യ രണ്ട് നിരകളിലായി ഇരിക്കും. മുന്മന്ത്രിമാര് മൂന്നാം നിരയിലെത്തി. വിഎസ് അച്യൂതാനന്ദന് ഇത്തവണ സഭയില്‍ ഇല്ലാത്തതിനാല്‍ ആ സീറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് നല്കി. മുഖ്യമന്ത്രിക്ക് സമീപം രണ്ടാമനായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എംവി ഗോവിന്ദ്രനാണ് സീറ്റ്. കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, എന്നീ […]
24 May 2021 8:29 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്നലെയാണ് ആരംഭിച്ചത്. ഭരണപ്രതിപക്ഷത്തെ തലമുറമാറ്റം ഇരിപ്പിട ക്രമീകരണത്തിലും പാലിച്ചിട്ടുണ്ട്. രണ്ട് ഘകകക്ഷി മന്ത്രിമാര്‍ ഒഴികെ പുതുമുഖങ്ങള്‍ ഭരണപക്ഷത്തെ ആദ്യ രണ്ട് നിരകളിലായി ഇരിക്കും. മുന്മന്ത്രിമാര് മൂന്നാം നിരയിലെത്തി.
വിഎസ് അച്യൂതാനന്ദന് ഇത്തവണ സഭയില്‍ ഇല്ലാത്തതിനാല്‍ ആ സീറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലിന് നല്കി. മുഖ്യമന്ത്രിക്ക് സമീപം രണ്ടാമനായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എംവി ഗോവിന്ദ്രനാണ് സീറ്റ്. കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, എന്നീ ഘടകകക്ഷി മന്ത്രിമാരും കെ രാധാകൃഷ്ണന്, കെഎന്‍ ബാലഗോപാല്‍ എന്നീ സിപി ഐഎം മന്ത്രിമാരും, ഇ ചന്ദ്രശേഖരന്, എന്‍ ജയരാജ് എന്നീ ഘടകകക്ഷി നേതാക്കളുമാണ് ഭരണപക്ഷത്ത് മുന്‍നിരയില്‍.
രണ്ടാം നിരയില്‍ ഒന്നാമത് വ്യവസായ മന്ത്രി പി.രാജീവാണ്. പി.പ്രസാദ്, അഹമ്മദ് ദേവര്‍കോവില്‍, ആര്.ബിന്ദു, വി.എന്‍. വാസവന്, സജി ചെറിയാന്, വി.ശിവന്‍കുട്ടി, പി.എ. മുഹമ്മദ് റിയാസ്, ജെ.ചിഞ്ചുറാണി എന്നിവരാണു രണ്ടാം നിരയിലെ മന്ത്രിമാര്‍. മാത്യു ടി.തോമസിനും കെ.ബി. ഗണേഷ് കുമാറിനും ഈ നിരയില്‍ ഇടം കിട്ടി.
പ്രതിപക്ഷത്തു മുന്‍നിരയില്‍ രണ്ടാം സീറ്റ് പ്രതിപക്ഷ നേതാവ് വിഡി സതീശനുള്ളതാണ്. പകരം കെസി ജോസഫിന്റെ ഇരിപ്പിടമായിരുന്ന രണ്ടാം നിരയിലെ ഒന്നാമത്തെ സീറ്റിലേക്കു രമേശ് മാറി.
പ്രതിപക്ഷത്തെ ഒന്നാം നിരയിലെ ആദ്യ സീറ്റിലേക്കുള്ള ഡപ്യൂട്ടി സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും. കഴിഞ്ഞ നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മൂന്നാമത്തെ സീറ്റില്‍ എന്നാല്‍ ലോക്സഭയിലേക്ക് പോയതോടെ എംകെ മുനീര്‍ ഈ സീറ്റിലേക്ക് എത്തിയെങ്കിലും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വീണ്ടും ഈ സീറ്റിലെത്തിയതോടെ മുനീര്‍ രണ്ടാം നിരയിലേക്കു മാറി.
പിജെ ജോസഫ്, അനൂപ് ജേക്കബ്, ഉമ്മന്‍ ചാണ്ടി എന്നിവരാണു മുന്‍നിരയിലെ മറ്റുള്ളവര്‍. ബിജെപിക്ക് ഇക്കുറി അംഗങ്ങളില്ലാത്തതിനാല്‍ ഒ.രാജഗോപാലിന്റെ മുന്നിലെ സീറ്റാണ് ഇ.ചന്ദ്രശേഖരനു ലഭിച്ചത്. പ്രതിപക്ഷത്തെ രണ്ടാം നിരയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസിനും കെ.പി.എ. മജീദിനും ഇടം നല്കി. മറ്റ് എംഎല്‍എമാര്‍ പിന്നില്‍.