നിയമസഭാ കയ്യാങ്കളിക്കേസ് വീണ്ടും സുപ്രിംകോടതിയില്‍; ഭാവി ഇന്നറിയാം
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയ കോടതി കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശദമായി കേള്‍ക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതിനിടെ കേസ് ഒഴിവാക്കാനുള്ള അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്നുള്ള സൂചനയുമുണ്ട്. കേസ് സുപ്രീംകോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ […]
14 July 2021 11:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കും. കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയ കോടതി കേസ് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശദമായി കേള്‍ക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച് കേസ് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ഇതിനിടെ കേസ് ഒഴിവാക്കാനുള്ള അപ്പീല്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്നുള്ള സൂചനയുമുണ്ട്. കേസ് സുപ്രീംകോടതിയില്‍ വീണ്ടുമെത്തുമ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചേക്കുമെന്നായിരുന്നു സൂചന.
നേരത്തെ ഹര്‍ജി പരിഗണിക്കവെ നിയമസഭയില്‍ നടത്തിയ അതിക്രമം ക്ഷമിക്കാന്‍ പറ്റുന്നതല്ലെന്ന് പറഞ്ഞ കോടതി എംഎല്‍എമാര്‍ക്ക് വിചാരണ നേരിടേണ്ടി വരുമെന്നും പറഞ്ഞിരുന്നു. കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. മാത്രവുമല്ല നിയമസഭയിലെ കൈയ്യാങ്കളി കളി സംബന്ധിച്ചും കേസ് പിന്‍വലിക്കാനുള്ള അപ്പീലിനെതിരെയും ഇനിയും കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സര്‍ക്കാരിനെതിരെയുള്ള ആയുധമായി പ്രതിപക്ഷം ഇത് ഉപയോഗിക്കും. കൈയ്യാങ്കളി കേസിലെ പ്രതി ശിവന്‍കുട്ടി ഇന്ന് വിദ്യാഭ്യാസ മന്ത്രികൂടിയായിരിക്കുന്ന സാഹചര്യത്തില്‍ ഇതിന് ആക്കം കൂടും.
മറുവശത്ത് അന്നത്തെ ധനമന്ത്രി കെഎമം മാണിയുടെ അഴിമതിക്കെതിരായ പ്രതിഷേധമായിരുന്നെന്ന് സര്‍ക്കാര്‍ വാദിക്കുന്ന പക്ഷം അത് ഘടകക്ഷിയായ കേരള കോണ്‍ഗ്രസില്‍ അസ്വാരസ്യങ്ങളുണ്ടാക്കും. മുന്‍പ് അപ്പീല്‍ പരിഗണിച്ചപ്പോള്‍ അന്നത്തെ ധനമന്ത്രി അഴിമതിക്കാരനാണെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാകന് പറഞ്ഞത് വലിയ വിവാദമുണ്ടാക്കിയിരുന്നു. ഇതെല്ലാം അപ്പീല്‍ പിന്‍വലിക്കാമെന്ന തീരുമാനത്തിലേക്ക് വഴിതെളിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Also Read: ചാനല്‍ ചര്‍ച്ചയ്ക്കിടെ മാസ്ക് കൊണ്ട് മുഖം തുടച്ചു; ഖേദപ്രകടനവുമായി പിപി ചിത്തരഞ്ജന് എംഎല്‍എ