Top

’18-44 വയസുകാരില്‍ വാക്സിന്‍ ആദ്യം നല്‍കുന്നത് ഗുരുതര രോഗമുള്ളവര്‍ക്ക്’; അപേക്ഷയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്സിനേഷന്‍ ആദ്യം നല്‍കുന്നത്. അതിനായി അവര്‍ കേന്ദ്ര ഗവണ്മന്റിന്റെ കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം, അവിടെ സമര്‍പ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് www.covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത […]

17 May 2021 8:35 AM GMT

’18-44 വയസുകാരില്‍ വാക്സിന്‍ ആദ്യം നല്‍കുന്നത് ഗുരുതര രോഗമുള്ളവര്‍ക്ക്’; അപേക്ഷയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
X

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്സിനേഷന്‍ ആദ്യം നല്‍കുന്നത്.

അതിനായി അവര്‍ കേന്ദ്ര ഗവണ്മന്റിന്റെ കോവിന്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷം, അവിടെ സമര്‍പ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് www.covid19.kerala.gov.in/vaccine എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യുകയും, അവിടെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം. അതോടൊപ്പം ആ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത കോമോര്‍ബിഡിറ്റി ഫോം ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണറെക്കൊണ്ട് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യേണ്ടതാണ്. അതിനു പകരം മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കറ്റുകളോ രേഖകളോ സമര്‍പ്പിച്ചാല്‍ അപേക്ഷ തള്ളിപ്പോകുന്നതായിരിക്കും എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സംസ്ഥാനത്ത് ഇതുവരെ 50,178 പേരാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. അതില്‍ 45525 അപേക്ഷകളാണ് വെരിഫൈ ചെയ്തിരിക്കുന്നത്. അതുകൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കുന്നവര്‍ നിര്‍ദേശങ്ങള്‍ തെറ്റുകൂടാതെ പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം,രജിസ്ട്രേഷന്‍ സംബന്ധിച്ച് ഉന്നയിക്കപ്പെട്ടിട്ടുള്ള പരാതികളും പ്രായോഗിക പ്രശ്നങ്ങളും ഇക്കാര്യത്തില്‍ പരിഗണിച്ച് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്വാറന്റൈന്‍ ലംഘനം പരിശോധിക്കുന്നതിനും ബോധവല്‍ക്കരണം നടത്തുന്നതിനുമായി വനിതാ പൊലീസിനെ നിയോഗിച്ച നടപടി വിജയകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

”ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഇത്തരം ജോലികള്‍ക്ക് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി നടന്നുവന്ന പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലന പരിപാടികള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇങ്ങനെ പരിശീലനത്തിലായിരുന്നവരെ പൊലീസിനൊപ്പം വളന്റിയര്‍മാരായി നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.”

പരിശീലനത്തിലുണ്ടായിരുന്ന 391 വനിതകളെ അവരുടെ നാട്ടിലെ തന്നെ പൊലീസ് സ്റ്റേഷനില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കും. അതുപോലെതന്നെ പരിശീലനത്തിലുള്ള പുരുഷന്മാരായ 2476 പൊലീസുകാരെയും അവരുടെ നാട്ടിലെ പൊലീസ് സ്റ്റേഷനുകളില്‍ നിയോഗിക്കും. പരിശീലനം നേടിക്കൊണ്ടിരിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട 124 പേരെ ട്രൈബല്‍ മേഖലകളില്‍ ഡ്യൂട്ടിക്ക് നിയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിമാരായ 167 പേര്‍ ഇപ്പോള്‍ത്തന്നെ വിവിധ സ്ഥലങ്ങളില്‍ വളന്റിയര്‍മാരായി ജോലി നോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story